'കേരളത്തിലെ അറബിഭാഷയുടെ വികാസം പഠനവിധേയമാക്കണം'
വെങ്ങപ്പള്ളി: കേരളവും അറബി ഭാഷയുമായുള്ള ബന്ധം അനിഷേധ്യമാണെന്നും കേരളീയ സാഹചര്യത്തിലെ അറബി ഭാഷയുടെ വികാസം കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണെന്നും സന്‍ആ യൂനിവേഴ്സിറ്റി ഗവേഷകന് ഈസ അലി മുഹമ്മദ് അലി.
അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി ശംസുല്‍ ഉലമ ഇസ്്ലാമിക് അക്കാദമി വിദ്യാര്‍ഥി സംഘടന സംഘടപ്പിച്ച സിയാല്ഡ് അന്താരാഷ്ട്ര സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ പരിസരത്ത് വിശിഷ്യാ മലബാറിലെ അറബിഭാഷയുടെ വികാസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി പതിനഞ്ചോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൈറോ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി പ്രൊഫ. ഡോ.മഹ്മൂദ് ഹുവാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷനായി. മുട്ടില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അറബിക് വിഭാഗം മേധാവി ഡോ. പി. നജ്മുദ്ധീന്‍, വാഫി കാംപസ് ചരിത്ര വിഭാഗം മേധാവി ഡോ. മുഹമ്മദ് അലി വാഫി, നൗഫല്‍ മുനീര്‍ ഗസാലി സംസാരിച്ചു. കെ.ടി ഹംസ മുസ്ലിയാര്, സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ വാഫി, ഇബ്രാഹിം ഫൈസി, ഹാമിദ് റഹ്മാനി, അബ്ദുല്ല ബാഖവി, ജഹ്ഫര്‍ ഹൈതമി, മുഹമ്മദ് കുട്ടി ഹൈതമി, സിറാജുദ്ധീന് നിസാമി സംബന്ധിച്ചു. സിയാല്ഡ് കണ്‍വീനര്‍ പി. നുഹ്മാന്‍ ഹുദവി സ്വാഗതവും അസിസ്റ്റന്റ് ചെയര്മാന് മുര്‍ഷിദ് ബത്തേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."