HOME
DETAILS
MAL
ഭൂദാനത്ത് വനത്തില്‍ ഗതാഗത നിയന്ത്രണത്തിന് നീക്കം
backup
August 11 2017 | 23:08 PM
പാതിരി: പാതിരി നോര്‍ത്ത് സെക്ഷനില്‍പ്പെട്ട ഭൂദാനം ചങ്ങലഗേറ്റില്‍ വനത്തിലൂടെയുളള റോഡില്‍ രാത്രികാല ഗതാഗത നിയന്ത്രണത്തിന് വനംവകുപ്പ് നീക്കം തുടങ്ങി.
വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെ ഇതുവഴിയുളള ഗതാഗതം നിരോധിക്കാനാണ് നീക്കമെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം മുതല്‍ വനപാലകര്‍ ഗേറ്റ് വൈകുന്നേരങ്ങളില്‍ അടയ്ക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ ഇടപെട്ട് നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. രാത്രിയില്‍ ഇതുവഴി കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കടക്കുന്നുവെന്ന് പറഞ്ഞാണ് വനംവകുപ്പ് അധികൃതര്‍ വനത്തിലൂടെയുള്ള യാത്രാ നിരോധനം നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."