HOME
DETAILS

ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു

  
backup
August 11 2017 | 23:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d-4

സുല്‍ത്താന്‍ബത്തേരി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. നമ്പ്യാര്‍കുന്ന് കല്ലൂരിലെ പന്ത്രണ്ടു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വര്‍ഷം ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം 17 ആയി.
രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ചീരാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ചികിത്സ തേടിയെത്തിയത്. ഇവരെ അന്നുതന്നെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പി.സി.ആര്‍, സ്വാബ് കള്‍ച്ചര്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് രോഗബാധ സ്ഥിരീകരിച്ച് പരിശോധന ഫലം പുറത്തുവന്നത്.
പെണ്‍കുട്ടിയിപ്പോള്‍ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ വീടിനു ചുറ്റുവട്ടത്തുള്ള പ്രദേശത്ത് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് പ്രതിരോധ കുത്തിവെപ്പും മരുന്നും നല്‍കി. ചീരാല്‍ പ്രാഥമികആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ രണ്ടാമത്തെ ഡിഫ്തീരിയയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുമ്പ് 14 വയസുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago