ചെറായി ബീച്ചില്‍ പട്ടാപകല്‍ യുവതിയെ കാമുകന് കുത്തിക്കൊന്നു
പറവൂര്‍: ചെറായി ബീച്ചില്‍ പട്ടാപകല്‍ യുവതി കാമുകന്റെ കുത്തേറ്റുമരിച്ചു. വരാപ്പുഴ മുട്ടിനകം നടുവത്തുശ്ശേരില്‍ ശീതള്‍ (29) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം നെടുങ്കുന്നം സ്വദേശി പ്രശാന്തിനെ(28) പൊലിസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പൊലിസ് പറയുന്നത് ഇങ്ങനെ: ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തിയശേഷം ശീതള്‍ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. എന്നാല്‍ കുറച്ചുനാളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെ കേബിള്‍ ജോലിക്കായി എത്തിയ പ്രശാന്തും മറ്റൊരു സുഹൃത്തും ശീതളിന്റെ വീടിന്റെ മുകള്‍ നിലയില്‍ വാടകക്ക് താമസം തുടങ്ങി. ക്രമേണ ഇവര്‍ തമ്മില്‍ അടുപ്പത്തിലായി. എന്നാല്‍ കുറച്ചു ദിവസങ്ങളായി ശീതള്‍ തന്നെ അവഗണിക്കുന്നതായി പ്രശാന്തിന് തോന്നി തുടങ്ങിയിരുന്നു. തൃശൂരുള്ള ഒരാളുമായി ശീതള്‍ ബന്ധം സ്ഥാപിച്ചതായി സംശയിച്ച പ്രശാന്ത് കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരാഴ്ച മുന്‍പ് വരാപ്പുഴയിലെ ഒരു കടയില്‍ നിന്ന് കത്തി വാങ്ങി തക്ക സമയം പാര്‍ത്തു നടക്കുകയായിരുന്നു. തലേ ദിവസം പറഞ്ഞുറപ്പിച്ചതനുസരിച്ച് വെള്ളിയാഴ്ച ഇരുവരും ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍ തൊഴുതതിനുശേഷം ബീച്ചിലെത്തുകയായിരുന്നു.
ശീതളിനെ ബീച്ചിലെ ആളൊഴിഞ്ഞ തെക്ക് ഭാഗത്തേക്ക് തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയി. കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്നു പറഞ്ഞു. ഇതുകേട്ട് കണ്ണടച്ചുനിന്ന ശീതളിനെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രശാന്ത് ആഞ്ഞു കുത്തുകയായിരുന്നു.
നെഞ്ചിലും കഴുത്തിലും വയറ്റിലുമായി ആറു പ്രാവശ്യം കുത്തി. കുത്തേറ്റ യുവതി സമീപത്തുള്ള ബീച്ച് റിസോര്‍ട്ടില്‍ ഓടിക്കയറി കുഴഞ്ഞു വീണു. റിസോര്‍ട്ട് മാനേജരും മറ്റൊരു ജീവനക്കാരനും ചേര്‍ന്ന് യുവതിയെ പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയില്‍ എത്തിച്ചു. മുറിവുകള്‍ സാരമായതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകും വഴി യുവതി മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."