സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം: ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍
കല്‍പ്പറ്റ: രാജ്യത്തെ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കി പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലയിലെ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ബാങ്ക് ഓഫിസേഴ്‌സ് വെള്ളിയാഴ്ച രാജ്യവ്യാപകമായി നടത്തിയ പണിമുടക്ക് വമയനാട്ടിലും പൂര്‍ണ വിജയമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
പെന്‍ഷന്‍ പരിഷ്‌ക്കരണം, നോണ്‍ ബാങ്കിങ് സേവനങ്ങള്‍ നിര്‍ബന്ധിച്ച് നടപ്പാക്കാതിരിക്കുക, ഇന്‍ഷൂറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഷെയര്‍ മാര്‍ക്കറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ അടിച്ചേല്‍പ്പിക്കാതിരിക്കുക, യഥാര്‍ഥ ബാങ്കിങ് സേവനങ്ങള്‍ ചെയ്യാന്‍ അനുവദിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുക, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കുവേണ്ടി ബാങ്കിങ് മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് ഇസ്മയില്‍, ജോ. സെക്രട്ടറി സി.ടി സുദേവ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."