അച്ചടക്കമുള്ള സമൂഹത്തെ കാലം തേടുന്നു: കമാന്‍ഡിങ് ഓഫിസര്‍ ലഫ്. കേണല്‍ അശോക് കുമാര്‍
പാലക്കാട് : ഒറ്റപ്പാലം 28 കേരള എന്‍ സി സി ബറ്റാലിയന്‍ സംഘടിക്കുന്ന സംയുക്ത വാര്‍ഷിക ട്രൈനിംഗ് ക്യാംപിന് പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 28 കേരള, 27 കേരള എന്നീ ബറ്റാലിയനുകളിലെ 35 വിദ്യാലയങ്ങളില്‍ നിന്നായി 800 കുട്ടികളാണ് പത്ത് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നത്. ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കം കമാന്റിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ക്യാംപ് കെ.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐക്യവും അച്ചടക്കവും നിലനിര്‍ത്തുന്നവരും രാജ്യ സേവത്തിന് സന്നദ്ധരായവരുമായ തലമുറയാണ് വളര്‍ന്ന് വരേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നവരും അവശ വിഭാഗങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവരുമായ തലമുറയെയാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറളി ഹൈസ്‌കൂള്‍ വൈസ് പ്രസിഡന്റ് സി.ബാലസുബ്രമഹ്ണ്യന്‍ സംസാരിച്ചു. ക്യാംപ് ഡപ്യൂട്ടി അഡ്ജുറ്റന്റ് ക്യാപ്റ്റന്‍ ഡോ.പി.അബ്ദു, അസോസിയേറ്റ് എന്‍സിസി ഓഫിസര്‍മാരായ ചീഫ് ഓഫിസര്‍ എം ആര്‍ പ്രമോദ്, ഫസ്റ്റ് ഓഫിസര്‍മാരായ എം എസ് രാജലക്ഷ്മി ,ബിനില്‍ വില്‍സണ്‍, കെ.അബ്ബാസ്, സുബേദാര്‍ മേജര്‍ ജസ്വന്ത് സിംഗ് ബി.എച്ച്എം അനില്‍കുമാര്‍ സുബേദാര്‍ സുധീര്‍, നായി ബ് സുബേദാര്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരേഡ്, വെപ്പണ്‍ ട്രൈനിംഗ്, മാപ്പ് റീഡിംഗ്, ഫയറിംഗ് തുടങ്ങിവക്ക് പുറമെ വ്യക്തിത്വ വികസനം, നേതൃപാഠവം, സോഷ്യല്‍ വര്‍ക്ക് തുടങ്ങി വയിലും പ്രായോഗിക പരിശീലനം ക്യാംപില്‍ ഉണ്ടാവും. ജനുവരി ഒന്ന് വരെയാണ് ക്യാംപ്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."