HOME
DETAILS
MAL
ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം: വികാസ് കൃഷ്ണന്‍ രണ്ടാം റൗണ്ടില്‍
backup
August 10 2016 | 06:08 AM
റിയോ ഡി ജനീറോ: ഒളിംപിക്‌സ് ബോക്‌സിങില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ ചാള്‍സ് കോണ്‍വാളിനെ 3-0 ന് പരാജയപ്പെടുത്തിയാണ് വികാസ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ എതിരാളിക്കുമേല്‍ ആധിപത്യം പുലര്‍ത്തിയ വികാസ് ആദ്യ റൗണ്ട് എളുപ്പത്തില്‍ തന്നെ സ്വന്തമാക്കി. ശനിയാഴ്ച്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപലാണ് വികാസിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."