ഇടതു സര്‍ക്കാരും നഗരസഭയും ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന്
പാവറട്ടി: ഗുരുവായൂര്‍ നഗരത്തിലെ ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത് മൂലം കുടിവെള്ളത്തില്‍ കലര്‍ന്ന് ചക്കംകണ്ടം പ്രദേശത്തെ നിവാസികള്‍ മാലിന്യം നിറഞ്ഞ വെള്ളം കുടിക്കാനിടയായതിന് ഉത്തരവാദി ഇടത് സര്‍ക്കാരും നഗരസഭയുമാണെന്നും ഇവര്‍ ജനങ്ങളെ സംരക്ഷിക്കുകയല്ല മറിച്ച് ദ്രോഹിക്കുകയാണെന്നും മുസ്‌ലിം ലീഗ് മണലൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ശെരീഫ് ചിറയ്ക്കല്‍ ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തൈക്കാട് മുന്‍സിപ്പല്‍ സോണ്‍ ഓഫിസിന് മുന്‍വശം നടത്തിയ വായ് മൂടി പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശെരീഫ് ചിറയ്ക്കല്‍. ഗുരുവായൂര്‍ എം.എല്‍.എ യും, മണലൂര്‍ എം.എല്‍.എ യും ചക്കംകണ്ടം മാലിന്യ പ്രദേശം സന്ദര്‍ശിക്കുവാനോ നടപടികള്‍ സ്വീകരിക്കുവാനോ മുതിരാതെ വിഷയത്തില്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും യൂത്ത് ലീഗ് ജനകീയ സമരത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഷെക്കീര്‍ ആര്‍.എസ്, ട്രഷറര്‍ സിറാജുദ്ധീന്‍ പട്ടിക്കര, സെക്രട്ടറി ഷെഫീഖ് വെന്‍ മേനാട്, മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ റസാഖ് ഹാജി മാമബസാര്‍, യൂത്ത് ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഫര്‍ഹാന്‍ പാടൂര്‍, തൈക്കാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ പാലുവായ്, മുഹമ്മദുണ്ണി പി.സി, ഹംസ ആര്‍.പി, അബ്ദുല്‍ കാദര്‍ പാലുവായ്, ഷെമീര്‍ ചക്കംകണ്ടം ,പി.അബ്ദുല്‍ കാദര്‍, സെയ്തുമുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."