HOME
DETAILS

മലയാളികളുടെ ചെറുത്തുനില്‍പ്പ് അപൂര്‍വമായ അനുഭവം: മുഖ്യമന്ത്രി

  
backup
August 11 2017 | 23:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2

തിരുവനന്തപുരം: കേരളത്തെ വര്‍ഗീയ കലാപ ഭൂമിയായും കൊലക്കളമായും ചിത്രീകരിക്കാനുള്ള ആര്‍.എസ്.എസ്- ബി.ജെ.പി ശ്രമങ്ങള്‍ക്കെതിരേ മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് അപൂര്‍വമായ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗതിയുടെ അസുലഭ തിളക്കവുമായി രാജ്യത്തിന്റെ അഭിമാനമായി കേരളം മാറിയിരിക്കുകയാണ്. കേരളം ആക്രമിക്കപ്പെടുന്നുവെന്ന പ്രതീതിയുണ്ടായപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നു. 'ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമായ ഈ നാട് ഒന്നാമതാണ് 'എന്നാണ് ഒരേശബ്ദത്തില്‍ മലയാളികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്.
ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്. ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ഡല്‍ഹി ആസ്ഥാനമായുള്ള ഒരുവിഭാഗം മുഖ്യധാരാ മാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത് സാധിച്ചതെന്നത് പ്രത്യാശാനിര്‍ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിക്കാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ മലയാളികള്‍ നേരിട്ടവിധം ആവേശം കൊള്ളിക്കുന്നതാണ്. സൈബര്‍ മേഖലയിലെ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാത്തവരും ഈ ഇടപെടലില്‍ മുന്നില്‍നിന്നു. ആശയവിനിമയ രംഗത്ത് ചടുലമായ പരിവര്‍ത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപകരിച്ചിട്ടുണ്ടെങ്കിലും വ്യക്തിഹത്യയ്ക്കുള്ള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഭാവിയിലും നമ്മുടെ നാടിനുനേരെ ഉയരുന്ന ആക്രമണം പ്രതിരോധിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ തികഞ്ഞ ഗൗരവത്തോടെ ഇടപെടുന്ന ബൗദ്ധിക കൂട്ടായ്മ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും [email protected] ഇ മെയിലില്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago