HOME
DETAILS

മാവോവാദി നേതാവ് കന്യാകുമാരിയെ ആദിവാസികള്‍ തിരിച്ചറിഞ്ഞു; ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ല

  
backup
August 11 2017 | 23:08 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%95%e0%b5%81-2

കാളികാവ്: മാവോവാദി നേതാവ് കന്യാകുമാരിയെ ആദിവാസികള്‍ തിരിച്ചറിഞ്ഞു. ഇവര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. മാവോവാദി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എടക്കര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കന്യാകുമാരിയെ തിങ്കളാഴ്ച വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച രാവിലെ 11 വരെ പൊലിസ് കസ്റ്റഡി അനുവദിച്ചത്.
2016 ഏപ്രില്‍ 15ന് പടുക്ക വനത്തിലെ ഈങ്ങാറില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനം ഉള്‍പ്പെടെയുള്ള ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് എടക്കര പൊലിസ് കേസെടുത്തിരുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനം ഉള്‍പ്പെടെ 10 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കന്യാകുമാരിയില്‍നിന്ന് മാവോവാദി പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ രഹസ്യവിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് കരുതുന്നത്.
2016 നവംബര്‍ 24ന് വരയന്‍ മലയില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ മാവോവാദി ക്യാംപില്‍ ആരെല്ലാമാണ് ഉണ്ടായിരുന്നതെന്ന് കന്യാകുമാരിയില്‍നിന്ന് അറിയാനുള്ള ശ്രമവും പൊലിസ് നടത്തുന്നുണ്ട്.
ആറുമാസം പ്രായമുള്ള കുഞ്ഞ് കൂടി കന്യാകുമാരിയുടെ കൂടെയുണ്ട്. മാവോവാദികളുടെ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ ചുമതല കന്യാകുമാരി നേരത്തേ വഹിച്ചിരുന്നു. നിലമ്പൂര്‍, തമിഴ്‌നാട് മേഖലയെ ബന്ധിപ്പിക്കുന്ന നാടുകാണി ദളത്തിലും അട്ടപ്പാടി, കോയമ്പത്തൂര്‍ മേഖലയെ ബന്ധിപ്പിക്കുന്ന ഭവാനി ദളത്തിലും വയനാടിനെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന കബനി ദളത്തിലും കന്യാകുമാരി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  a minute ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  6 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  44 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago