HOME
DETAILS

കൃഷിഭൂമി തരിശായി കിടക്കാതിരിക്കാന്‍

  
backup
August 12 2017 | 00:08 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

ഭൂപരിഷ്‌കരണനിയമം നടപ്പാക്കി അഞ്ചുപതിറ്റാണ്ടാകുമ്പോഴേക്കും കൃഷിഭൂമി മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും ഉടമസ്ഥതയിലായിരിക്കുന്നു. മധ്യവര്‍ഗവും ഉപരിവര്‍ഗവും ഭൂമിയെ ഉല്‍പാദനോപാധിയെന്ന നിലയ്ക്കല്ല, നിക്ഷേപമാധ്യമമായിട്ടാണു കാണുന്നത്. അവര്‍ക്കു കൃഷിയോടു തീരെ ആഭിമുഖ്യമില്ല. കൃഷിരീതികള്‍ അവരുടെ പുതിയ തലമുറയ്ക്കു പരിചിതവുമല്ല.
കൃഷി ആദായകരമല്ലെന്ന അവസ്ഥയും തൊഴിലാളിക്ഷാമവും കൃഷിഭൂമി തരിശിടാന്‍ കാരണമാകുന്നു. ഉപരിവര്‍ഗ, മധ്യവര്‍ഗവിഭാഗങ്ങള്‍ നഗരകേന്ദ്രീകൃത സുഖസൗകര്യങ്ങളിലേക്കു ചേക്കേറുന്നു.
ഫലത്തില്‍, ഉല്‍പാദനക്ഷമമായ കൃഷിഭൂമികള്‍ കൊന്നത്തെങ്ങുകളും കാടും നിറഞ്ഞതായി മാറിയിരിക്കുന്നു. ഉയര്‍ന്ന മതിലുകളും മതില്‍ക്കെട്ടുകളും വേലിക്കെട്ടുകളും കൊണ്ടു സുരക്ഷിതമാക്കി. തരിശായി കിടക്കേണ്ടതല്ല കേരളത്തിന്റെ വളക്കൂറുളള മണ്ണ്.
ഈ കൃഷിഭൂമികളില്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്യുന്നതിനു പാട്ടത്തിനു കൊടുക്കാനുളള ലളിതമായ നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്തിയാല്‍ ഭൂമി തരിശിടുന്ന പ്രവണത കുറയും. പച്ചക്കറികൃഷിയും മറ്റു കൃഷികളും ധാരാളമായി നടക്കും. എല്ലാറ്റിനും തമിഴ്‌നാടിനെ ആശ്രയിക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാകും.
അതോടൊപ്പം, ജൈവകൃഷിയുടെ സന്ദേശംകൂടി പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാരകകീടനാശിനികള്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളും ഒഴിവാകും. കൂലിപ്പണിക്കു പോകാന്‍ ആത്മാഭിമാനം അനുവദിക്കാത്ത, സ്ഥിരംതൊഴിലില്ലാതെ നാട്ടിന്‍പുറത്തെ നാല്‍ക്കവലകളില്‍ അലസഗമനം നടത്തുന്ന കുറെ ചെറുപ്പക്കാര്‍ക്കെങ്കിലും പാട്ടക്കൃഷിയിലൂടെ അധ്വാനിച്ചു വരുമാനമുണ്ടാക്കാന്‍ കഴിയും.
ഭൂപരിഷ്‌കരണനിയമത്തിലെ പാട്ടക്കൃഷി നിരോധിക്കുന്ന 74-ാം വകുപ്പു ഭേദഗതിചെയ്തു ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്യുന്നതിന് അഞ്ചുവര്‍ഷം വരെ രജിസ്റ്റര്‍ കരാര്‍പ്രകാരം കൃഷിഭൂമി പാട്ടത്തിനേല്‍ക്കാനും കൊടുക്കാനും അനുവാദം നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണം. അത്തരം പാട്ടക്കരാറുകള്‍ ചെറിയ തുകയ്ക്കുളള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ചുമത്തി രജിസ്റ്റര്‍ ചെയ്യാനനുവദിച്ചു കേരളാ സ്റ്റാമ്പ് ആക്ട് ഭേദഗതി ചെയ്യണം.
കരാറില്‍ പറയുന്ന കാലാവധിക്കു പാട്ടക്കാരനു ദേഹണ്ഡ വില തര്‍ക്കങ്ങള്‍ക്കും സിവില്‍കേസിനും ഒന്നും പഴുതില്ലാതെ ഉടമയ്ക്കു ഭൂമി തിരിച്ചുകിട്ടാന്‍ ഉതകുംവണ്ണം ദേഹണ്ഡവില നിയമത്തിലും ഭേദഗതിവരുത്തി ഇത്തരം പാട്ടക്കരാറുകളെ കോമ്പന്‍സേഷന്‍ ഓഫ് ടെനന്റ്‌സ് ഇംപ്രൂവ്‌മെന്റ് ആക്ട് 1958 ന്റെ പരിധിക്ക് പുറത്താക്കണം.
കരാര്‍ കാലാവധി തീരുന്ന മുറയ്ക്കു പാട്ടക്കാരന്‍ ഭൂമിയൊഴിയാതെ തര്‍ക്കംപറഞ്ഞാല്‍ 30 ദിവസത്തിനകം സമ്മറി എവിക്ഷന്‍ സാധിക്കുന്ന ലളിതമായ നിയമനടപടിക്കു വ്യവസ്ഥയുണ്ടാകണം. സ്ഥലം വില്ലേജ് ഓഫിസര്‍ക്കോ, തഹസില്‍ദാര്‍ക്കോ അപേക്ഷ കൊടുത്തു പൊലിസ് സഹായത്തോടെ ഭൂമി ഒഴിപ്പിക്കാന്‍ കഴിയണം. സിവില്‍കോടതിയുടെ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കുവാന്‍ പാടില്ല.
ഉയര്‍ന്ന കൂലിച്ചെലവുമൂലം കൃഷിചെയ്യാന്‍ വിമുഖരായ ഭൂഉടമകള്‍ക്ക് തങ്ങളുടെ ഭൂമിയില്‍നിന്നു ഭേദപ്പെട്ട പാട്ടവരുമാനം ലഭിക്കാനുളള സാധ്യതയുണ്ടെന്നു മനസ്സിലാകുമ്പോള്‍, തീര്‍ച്ചയായും തരിശുകിടക്കുന്ന സ്ഥലങ്ങള്‍ ആര്‍ക്കെങ്കിലും കൃഷിചെയ്യാന്‍ പാട്ടത്തിനു കൊടുക്കും.
ഭൂമി ഒഴിഞ്ഞുകിട്ടുന്നതിനു തടസ്സമുണ്ടാവില്ലെന്ന ഉറപ്പു നിയമത്തിലൂടെ ലഭിക്കുമ്പോള്‍ കേരളത്തില്‍ വെറുതെ കിടക്കുന്ന തുണ്ടു ഭൂമിപോലുമുണ്ടാകില്ല.
വര്‍ഷങ്ങളായി കൃഷിചെയ്യാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കുമ്പോള്‍ മണ്ണിലേയ്ക്കു കൂടുതല്‍ ജലം കിനിഞ്ഞിറങ്ങും. ഭൂഗര്‍ഭജലവിതാനം താണുകൊണ്ടിരിക്കുന്നതു തടയാന്‍ കഴിയും. ഭൂപരിഷ്‌കരണം നടപ്പാക്കിയ 1970 കാലത്തു നമ്മുടെ ഭക്ഷ്യസുരക്ഷ 50 ശതമാനം ഉണ്ടായിരുന്നത് ഇപ്പോള്‍ 10 ശതമാനത്തിലും താഴെയാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പാട്ടക്കാരനു പാട്ടക്കരാറിന്റെ ബലത്തില്‍ ബാങ്കുകളില്‍നിന്നു ചെറിയ പലിശനിരക്കില്‍ ഹൃസ്വകാലവായ്പകള്‍ ലഭിക്കാനുളള ഏര്‍പ്പാടുകൂടി ഉണ്ടായാല്‍ വളരെപ്പെട്ടെന്നു കേരളത്തിലെ തരിശുഭൂമികള്‍ നല്ല കൃഷിയിടങ്ങളാകും. സ്വന്തമായി കൃഷിഭൂമിയില്ലാത്ത കുടുംബങ്ങളില്‍പെട്ട, സ്ഥിരംതൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും കുടുംബശ്രീ കൂട്ടായ്മകള്‍ക്കും ജനശ്രീമിഷന്‍ കൂട്ടായ്മകള്‍ക്കും മറ്റു സ്വയംസംരംഭക കൂട്ടായ്മകള്‍ക്കും പാട്ടക്കൃഷി ചെയ്യാന്‍ ധാരാളം അവസരമുണ്ടാകും. ഓട്ടോറിക്ഷ ഡ്രൈവറാകാന്‍ ഇറങ്ങുന്ന ആരോഗ്യമുളള നാട്ടുമ്പുറത്തെ ചെറുപ്പക്കാര്‍ക്കു പുതിയ തൊഴില്‍മേഖല തുറന്നുകൊടുക്കാന്‍ നിയമഭേദഗതിയിലുടെ കഴിഞ്ഞേയ്ക്കാം. അവരില്‍ മഹാഭൂരിപക്ഷത്തിനും കര്‍ഷകത്തൊഴിലാളിയുടെ ദിവസവേതനംപോലും ലഭിക്കില്ലെന്നതാണ് സ്ഥിതി.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ തൊഴില്‍ചെയ്തു ജീവിക്കുന്ന മലയാളിക്കു നാട്ടിലുളള അവരുടെ തുണ്ടുഭൂമികള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഈ വ്യവസ്ഥിതിമാറ്റം സൗകര്യപ്രദമാകും. പാട്ടവ്യസ്ഥയ്‌ക്കെതിരേ പോരാടി അതു നിരോധിക്കുന്ന ഭൂപരിഷ്‌കരണനിയമം പാസാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍, പാട്ടവ്യവസ്ഥയും കരാര്‍ കൃഷിയും മറ്റും തിരികെക്കൊണ്ടുവരുന്ന നിയമഭേദഗതി പിന്തിരിപ്പനാണെന്നു വിമര്‍ശനമുയര്‍ന്നേക്കാം.
പക്ഷേ, മാറുന്ന കാലത്തിനനുസരിച്ചു സാമൂഹ്യനന്മയ്ക്കുതകുന്ന മാറ്റങ്ങള്‍ക്കു ചൂട്ടുപിടിക്കാനുളള ആര്‍ജ്ജവം നല്ല വിപ്ലവകാരികളുടെ മുഖമുദ്രയാണ്. പ്രത്യയശാസ്ത്ര കാര്‍ക്കശ്യമല്ല, പ്രായോഗികസമീപനങ്ങളാണു കാലഘട്ടത്തിന്റെ അനിവാര്യത. ബാല്യത്തില്‍ അപ്പൂപ്പനോടൊപ്പം ജന്മിയുടെ കളത്തില്‍ പാട്ടമളന്നു കൊടുക്കാന്‍പോയ ഓര്‍മകള്‍ ഇന്നും മനസ്സിലുളളവനും രണ്ടുവട്ടം പഞ്ചായത്തിന്റെ മാതൃകാ കര്‍ഷകനുളള അവാര്‍ഡ് വാങ്ങിയ കര്‍ഷകന്റെ പുത്രനുമാണ് ഇതെഴുതുന്നത്.

(എസ്.എന്‍.ഡി.പി യോഗം
മുന്‍ പ്രസിഡന്റാണു ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  13 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  13 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago