HOME
DETAILS

തുലാമഴ ലഭിക്കാതെ രണ്ടാംവിള ഉണക്കുഭീഷണിയില്‍

  
backup
December 23 2018 | 06:12 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b4-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%b5

പട്ടാമ്പി: തുലാമഴ ലഭിക്കാതെ രണ്ടാംവിള ഉണക്കുഭീഷണിയിലാകുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് ജലസേചനവകുപ്പ് അധികൃതര്‍. പ്രളയത്തെത്തുടര്‍ന്ന് കവളപ്പാറ ജലസേചനപദ്ധതിയുടെ മോട്ടോര്‍ വെള്ളം കയറി തകരാറിലാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അടുത്തയാഴ്ചമുതല്‍ വെള്ളം നല്‍കുമെന്ന് അസി. എന്‍ജിനീയര്‍ എം.വി ദിലീപ് അറിയിച്ചു. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്ത പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇവിടെ വെള്ളമെത്തിച്ചിരുന്നത് പരുത്തിപ്ര മേഖലയില്‍ കണ്ണംപാറ പദ്ധതിയില്‍നിന്നായിരുന്നു.
വെള്ളമെത്തുന്ന കനാല്‍ തകരാറിലായതാണ് പ്രശ്‌നമായത്. കനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ അടങ്കല്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും അസി. എന്‍ജിനീയര്‍ പറഞ്ഞു. പരുത്തിപ്ര, കണയം, ചുഡുവാലത്തൂര്‍, കവളപ്പാറ, കാരേക്കാട് മേഖലയിലാണ് കൂടുതല്‍ നെല്‍ക്കൃഷിയുള്ളത്. കണയം മേഖലയില്‍ ജലസേചനപദ്ധതികളൊന്നുമില്ലാത്തതാണ് ഇവിടെയുള്ള കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാതിരിക്കാനുള്ള കാരണം. വെള്ളം ലഭിക്കാവുന്ന സംവിധാനങ്ങളുണ്ടെങ്കില്‍ പദ്ധതിയാരംഭിക്കാമെന്നും ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നു.
650 ഏക്കറോളം നെല്‍ക്കൃഷി ചെയ്ത കര്‍ഷകരാണ് ഷൊര്‍ണൂര്‍ മേഖലയില്‍മാത്രം വെള്ളമില്ലാതെ വലയുന്നത്. രാത്രിപോലും കൃഷിസ്ഥലത്തേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും കൃഷി ഉണങ്ങുകയാണ്. പലരും സൗകര്യങ്ങള്‍ക്കനുസരിച്ച് വെള്ളം മോട്ടോറടിച്ച് എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെങ്കിലും എല്ലാ കര്‍ഷകര്‍ക്കും എത്തിക്കാനാവുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago