കടമ്പഴിപ്പുറത്ത് വീണ്ടും സ്ത്രീ വിജയഗാഥ; നിര്‍മാണ മേഖലയിലെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു
ശ്രീകൃഷ്ണപുരം:കടമ്പഴിപ്പുറത്ത് ഒരു വനിതാ ഗ്രൂപ്പു കൂടി നിര്‍മാണ മേഖലയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നു. കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സഹോദരിമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒരു ഗ്രൂപ്പു കൂടി നിര്‍മാണ മേഖലയിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നു. കുടുംബശ്രീ ജില്ലാ മിഷനാണ് ഇവര്‍ക്കാവശ്യമായ 53 ദിവസത്തെ പ്രായോഗിക പരിശീലനം നല്‍കുന്നത്. രണ്ടാം വാര്‍ഡിലെ നെടുമ്പള്ളിപ്പറമ്പ് തങ്കത്തിന് പി.എം.എ.വൈ. പ്രദ്ധ തി പ്രകാരം അനുവദിക്കപ്പെട്ട വീടിന്റെ നിര്‍മാണമാണ് പരിശീലനത്തിനായി ഈ ഗ്രൂപ്പ് തിരഞ്ഞെടുത്തത്. കുടുംബശ്രീ ജില്ലാ മിഷന്‍ നിയോഗിച്ച ആലപ്പുഴയിലെ എക്‌സാത്ത് ഗ്രൂപ്പാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
2018 നവംബര്‍ 1ന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ മാസ്റ്ററാണ് ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 34 ദിവസം കൊണ്ട് നാനൂറ്റി ഇരുപത് മ ച.മീറ്റര്‍ വിസ്തൃതിയുള്ള വീടിന്റെ പ്രധാന വാര്‍പ്പ് ഇന്ന് പൂര്‍ത്തിയാക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി, വൈസ് പ്രസിഡന്റ് കെ. അഹമ്മദ് കബീര്‍, വികസന സ്ഥിരം സമിതി അധ്യക്ഷ ബീന എം.കെ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഒ.ശ്രീകുമാരി, സെക്രട്ടറി സാബു ജോര്‍ജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബാല, സി.ഡി.എസ് അംഗം രേഖ, ബ്ലോക്കുതല ചെറുകിട സംരഭകര്‍ക്കുള്ള കോര്‍ഡിനേറ്റര്‍ അനൂപ് എന്നിവര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തി.
പരിശീലന കാലയളവിലെ വേതനം, പരിശീലനത്തിനുള്ള ചെലവ്, ഇവര്‍ക്കാവശ്യമായ യൂണിഫോമിന്റെ ചിലവ് എന്നിവ പുര്‍ണമായും കുടുംബശ്രീ ജില്ലാ മിഷനാണ് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."