ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുരക്ഷയ്ക്ക് സഹകരിക്കാമെന്ന് ചൈന
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്ന് ചൈനീസ് നാവികസേന. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് സഹകരണം വാഗ്ദാനം ചെയ്ത് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.
തീരദേശ നഗരമായ ഷാങ്ജിയാങ്ങിലെ സൗത്ത് സീ ഫഌറ്റ് നാവികകേന്ദ്രം സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദ്യമായി അവസരം നല്‍കുകയും ചെയ്തിട്ടുണ്ട് . ഇന്ത്യന്‍ മഹാസമുദ്രം രാജ്യാന്തര സമൂഹത്തിന്റെ പൊതുമേഖലയാണെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അധികൃതര്‍ അവകാശപ്പെട്ടിരുന്നു.
ഇന്ത്യയും ചൈനയും സംയുക്തമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ചൈനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ ഓഫീസ് ക്യാപ്റ്റന്‍ ലിയാങ് ടിയാന്‍ജുന്‍ വ്യക്തമാക്കി. ലോകവ്യാപകമായി ചൈന തങ്ങളുടെ നാവികതാവളങ്ങള്‍ വ്യാപിപ്പിക്കാനൊരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇടപെടുന്നതെന്നാണ് സൂചന. കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും മേഖലയില്‍ വ്യാപിപ്പിക്കുമെന്ന് ചൈനീസ് ഡെപ്യൂട്ടി ചീഫ് സൂചിപ്പിച്ചു. നേരത്തെ ജിബൂത്തിയിലും ചൈന നാവികകേന്ദ്രം സ്ഥാപിച്ചിരുന്നു.
ജിബൂത്തിയിലെ സൈനിക താവളത്തിനെതിരേ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിച്ച ടിയാന്‍ജുന്‍ മേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ പ്രശ്‌നങ്ങള്‍ ഇതുവഴി ഇല്ലാതാകുമെന്നും യു.എന്നിന്റെ സമാധാനശ്രമങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. ചൈന ആരുടെയും പ്രദേശത്ത് അതിക്രമിച്ച് കയറില്ലെന്നും തിരിച്ചും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."