HOME
DETAILS

അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ അനേ്വഷണത്തിന് ഉത്തരവിട്ടു

  
backup
December 23 2018 | 06:12 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6

പാലക്കാട് : അട്ടപ്പാടി ആദിവാസി മേഖലയില്‍ നവജാതശിശുക്കള്‍ തുടരെ മരിക്കുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് സെക്രട്ടറിയും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
സവിശേഷസാഹചര്യമുള്ള ആദിവാസി മേഖലയില്‍ ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ക്ഷേമത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പാലക്കാട് ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ പട്ടികവര്‍ഗ്ഗ ഓഫിസറും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കേസ് ജനുവരി 30 ന് പാലക്കാട് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.പോഷകാഹാര വിതരണം, ആരോഗ്യബോധവത്ക്കരണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും പട്ടികവര്‍ഗ, ആരോഗ്യവകുപ്പുകളുടെയും ഇടപെടല്‍ ഫലപ്രദമല്ലെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്.


ഗുരുതരമായ കൃത്യവിലോപമെന്ന് ഡി.സി.സി പ്രസിഡന്റ്


പാലക്കാട്: അട്ടപ്പാടിയില്‍ വര്‍ധിച്ചുവരുന്ന ആദിവാസി ശിശുമരണം ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്ന് ഡി.സി.സി. പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന്‍. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല എന്ന് മാത്രമല്ല ഗൈനോകോളജിസ്റ്റില്ലാതെയാണ് ഗര്‍ഭിണിയെ അഡ്മിറ്റ് ചെയ്തത്. ഇതിന് ഉത്തരവാദികള്‍ക്കെതിരെ കേസ്സെടുത്ത് അന്വേഷണം നടത്തണം. പ്രശ്‌നം ഗുരുതരമായപ്പോള്‍ ഇവിടെ നിന്നും റഫര്‍ ചെയ്യുകയാണുണ്ടായത്. ഇതോടെ ഈ വര്‍ഷം 17 നവജാത - ഗര്‍ഭസ്ഥ ശിശുക്കളാണ് മരണപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ശ്രീകണ്ഠന്‍ പറഞ്ഞു.


സി.ബി.ഐ അന്വേഷണം വേണം


പട്ടാമ്പി: അട്ടപ്പാടിയിലെ നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് കേരള ദലിത് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രംഗമ്മ എന്ന ഗര്‍ഭിണിയായആദിവാസി യുവതിക്ക് ചികില്‍സ ലഭിക്കാതെ നവജാത ശിശുമരണപ്പെട്ട സംഭവത്തില്‍ കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മരണപ്പെട്ടനവജാത ശിശുവിന്റെ മൃതശരീരം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാതെ ഓട്ടോറിക്ഷയില്‍ ഊരിലെത്തിക്കേണ്ടി വന്ന സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ എസ്.സി, എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നും കേരള ദലിത് ഫോറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വര്‍ഷം 22 ഓളം നവജാത ശിശുക്കള്‍ അട്ടപ്പാടിയില്‍ മരണപ്പെട്ടന്നാണ് ഊര് വാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞ തെന്നും ദലിത് ഫോറം ജില്ലാ പ്രസിഡന്റ് ചോലയില്‍ വേലായുധന്‍ പട്ടാമ്പി ആവശ്യപ്പെട്ടു.


സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെന്ന് ബി.ജെ.പി


പാലക്കാട്:അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം തുടരുന്നതില്‍ കേരള സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് പുറത്തുവന്നിരിക്കുന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ നല്‍കിയിട്ടും ആയത് വേണ്ടവിധത്തില്‍ വിനിയോഗിക്കാനോ, പദ്ധതികള്‍ നടപ്പാക്കാനോ കൂട്ടാക്കാത്ത കേരള സര്‍ക്കാര്‍ ആദിവാസികളെ വഞ്ചിച്ചിരിക്കുന്നു. ശിശുമരണം തുടരുന്നതില്‍ പാലക്കാട് എംപി.രാജേഷിന് എന്താണ് പറയാനുള്ളതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ട്. ശിശുമരണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago