മൂന്നു ദിവസം മാലിന്യച്ചാക്കില്‍ കിടന്ന ശിശു ജീവിതത്തിലേക്ക്
വാഷിങ്ടണ്‍: മൂന്നു ദിവസം മാലിന്യം തള്ളുന്ന പ്ലാസ്റ്റിക് ബാഗില്‍ കഴിയേണ്ടിവന്ന എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് സുഖം പ്രാപിക്കുന്നു. സംഭവത്തില്‍ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചിനാണ് മാലിന്യ ബാഗില്‍ നിന്ന് അനക്കം ശ്രദ്ധയില്‍പ്പെട്ട കെയ്ലസീല് എന്ന യുവതി പെണ്‍കുഞ്ഞിനെ കണ്ടത്. ശ്വാസം നിലയ്ക്കാന്‍ പോകുന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്.
കണ്ണുകള്‍ അടഞ്ഞു പോയ കുഞ്ഞിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ട കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് എല്‍മിറ പൊലിസ് സെര്‍ജന്റ് ബില്‍ സ്കോട്ട് മാധ്യമങ്ങളെ അറിയിച്ചു.
പതിനേഴ് വയസുള്ള കുഞ്ഞിന്റെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു ചെമംഗ് കൗണ്ടി ജയിലില്‍ അടച്ചു. യുവതിക്ക് 2,50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈമാസം 14 ന് ഇവരെ കോടതിയില്‍ ഹാജരാക്കും. 25 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."