HOME
DETAILS
MAL
അഗ്നി-4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം
backup
December 23 2018 | 10:12 AM
ന്യൂഡല്‍ഹി: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ അബ്ദുല്‍കലാം ഐലന്റ് എന്നറിയപ്പെടുന്ന വീലര്‍ ഐലന്റില്‍ നിന്ന് ഞായറാഴ്ച്ച രാവിലെ 8.30 ഓടെയാണ് പരീക്ഷണം നടന്നത്. 4000 കി.മീറ്റര്‍ ദൂരപരിധിയുള്ളതാണ് അഗ്‌നി-4. പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ഘട്ടമുള്ള ഭൂതല ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി4. 17 ടണ്‍ ഭാരവും 20 മീറ്റര്‍ നീളവുമുള്ള മിസൈലില്‍ ഒരു ടണ്‍ ഭാരമുള്ള പോര്‍മുന ഘടിപ്പിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."