ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചനയെന്ന് പി.എസ് ശ്രീധരന്‍പിള്ള
കോട്ടയം: നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ഇന്ന് ശബരിമലയില്‍ അരങ്ങേറിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയത്. സിപിഎം നടത്തിയ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശ്രീധരന്‍ പിള്ള കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.എം എന്ന പാര്‍ട്ടി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിലാണ്. ശബരിമലയില്‍നിന്നു വിശ്വാസികള്‍ പിന്‍വാങ്ങുന്നു. സാധാരണ അയ്യപ്പക്ഷേത്രങ്ങള്‍ പോലെയാക്കാനാണു നിരീശ്വര വാദികളുടെ നീക്കം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ശബരിമല കര്‍മസമിതിയും ബി.ജെ.പിയുമാണ്. പൊലീസ് ഇത്രയും അപചയത്തിലേക്കു പോയ അവസ്ഥ കേരളത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ തിങ്കളാഴ്ച ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."