എല്‍.എസ്.എസ് പരീക്ഷയുടെ യോഗ്യത നടക്കാത്ത ഒന്നാംപാദ പരീക്ഷ; വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനത്തില്‍ പൊട്ടത്തെറ്റ് തുടരുന്നു
കോഴിക്കോട്: വിദ്യാര്‍ഥികളെയും അധ്യാപകരെയും കുഴക്കി വിദ്യാഭ്യാസ വകുപ്പിന്റെ വിജ്ഞാപനം. എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയ്ക്കു വേണ്ടി ഇറക്കിയ സര്‍ക്കുലറിലാണ് പൊട്ടത്തെറ്റുള്ളത്. ഒന്നാം പാദവര്‍ഷ പരീക്ഷയില്‍ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ലഭിച്ച നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷയ്ക്കും ഇതേ യോഗ്യതയുള്ള ഏഴാം ക്ലാസുകാര്‍ക്ക് യു.എസ്.എസ് പരീക്ഷയും എഴുതാമെന്നാണ് വിജ്ഞാപനം.
എന്നാല്‍ ഇപ്രാവശ്യം പ്രളയം കാരണം ഒന്നാം പാദവാര്‍ഷിക പരീക്ഷ നടന്നിട്ടില്ല. ഇതുമാത്രമല്ല, ഏതെങ്കിലും ഒരു വിഷയത്തില്‍ ബി ഗ്രേഡായാല്‍ ഉപജില്ലാ കലാ-കായിക- ശാസ്ത്ര മേളകളില്‍ എ ഗ്രേഡോ ഒന്നാം സ്ഥാനം നേടിയാലും മതിയെന്നും പറയുന്നുണ്ട്. എന്നാല്‍ എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ഇപ്രാവശ്യം ഈ മേളകളും നടന്നിട്ടില്ല.
[caption id="attachment_669876" align="aligncenter" width="623"] തെറ്റായി ഇറക്കിയ വിജ്ഞാപനം[/caption]
കഴിഞ്ഞവര്‍ഷം ഇറക്കിയ അതേ സര്‍ക്കുലര്‍ തന്നെ വീണ്ടും പുറത്തിറക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ വിജ്ഞാപനം മാറ്റിയിറക്കി. രണ്ടാം പാദവാര്‍ഷ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ് മാനദണ്ഡമാക്കിയാണ് പുതിയ സര്‍ക്കുലര്‍. എന്നാല്‍ ഏതെങ്കിലും വിഷയത്തില്‍ ബി ഗ്രേഡ് നേടിയവര്‍ക്ക് അവസരമുണ്ടോയെന്ന് വ്യക്തമാക്കുന്നില്ല.
[caption id="attachment_669877" align="aligncenter" width="619"] വിവാദമായതോടെ മാറ്റി ഇറക്കിയ വിജ്ഞാപനം[/caption]
നേരത്തെ കെ.ടെറ്റ് പരീക്ഷയ്ക്കു വേണ്ടി പുറത്തിറക്കിയ സർക്കുലറിലും വലിയ തെറ്റുണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്‍ ബി.എഡിനു പകരം ബി.ടെക് എന്നെഴുതിയായിരുന്നു വിജ്ഞാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."