പുറംവേദനയകറ്റാന്‍ സ്മാര്‍ട്ട് അടിവസ്ത്രം
പുറംവേദന, വലിയ അലമ്പായി മറ്റുള്ളവര്‍ക്ക് തോന്നില്ലെങ്കിലും അതുള്ളവര്‍ക്കുള്ള പുകില്‍ പറഞ്ഞാല്‍ തീരില്ല.
മറിഞ്ഞും തിരിഞ്ഞും കിടന്നാലും, എങ്ങനെ ഇരുന്നാലും വേദന അലട്ടിക്കൊണ്ടേണ്ടയിരിക്കും. ചെറിയൊരു ഭാരം പൊക്കാന്‍ പോലും ആവാത്ത അവസ്ഥ.
ഇതിന് പരിഹാരം കാണാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ ഇഷ്ടംപോലെ. എങ്കിലും ഫലം കാണുക വിരളമായി മാത്രം. ഇവര്‍ക്കായി സ്മാര്‍ട്ട് അടിവസ്ത്രം പുറത്തിറക്കിയിരിക്കുകയാണ് വാന്‍ഡെര്‍ബില്‍ട് യൂനിവേഴ്‌സിറ്റിയുടെ എന്‍ജിനീയര്‍മാര്‍.
പുറംവേദനയുടെ ആഘാതം കുറയ്ക്കാനാവുമെന്നാണ് ഉല്‍പന്നത്തിന്റെ വാഗ്ദാനം. ആസ്‌ത്രേലിയയിലെ ബ്രിസ്‌ബേനില്‍ നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് ബയോമെക്കാനിക്‌സ് കോണ്‍ഗ്രസിലാണ് ഉല്‍പന്നം പ്രദര്‍ശിപ്പിച്ചത്. വസ്ത്രത്തിന് അടിയില്‍ പുറത്തേക്കൊന്നുമറിയാതെ ധരിക്കാവുന്ന രൂപത്തിലാണ് ഉല്‍പന്നം.
രണ്ടണ്ടു ഭാഗങ്ങളാണ് ഉല്‍പന്നത്തിനുള്ളത്. ഒന്ന്, നെഞ്ചില്‍ ധരിക്കാനും രണ്ടണ്ടാമത്തേത് തുടയില്‍ ധരിക്കാനും. ഇത് രണ്ടണ്ടിനെയും ബന്ധിപ്പിച്ച റബ്ബര്‍ സ്ട്രാപ്പാണ് പുറംവേദനയില്‍ നിന്ന് സംരക്ഷിക്കുന്നത്. കുനിയുമ്പോള്‍ റബര്‍ സ്ട്രാപ്പ് ആവശ്യാനുസരണം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യും. അതിനു വേണ്ടണ്ട ബലവും ഈ സ്ട്രാപ്പ് വഹിക്കുന്നതോടെ പുറം വേദന അറിയുന്നില്ല. ഇതുപയോഗിച്ചവര്‍ക്ക് 15-45 ശതമാനം വരെ പുറംവേദന കുറഞ്ഞുവെന്നാണ് അവരുടെ കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."