HOME
DETAILS

യമനിൽ കാൽ ലക്ഷത്തിലധികം കുഴിബോംബുകൾ നിർവീര്യമാക്കി 

  
backup
December 23 2018 | 17:12 PM

4645646465464
റിയാദ്: യമനിൽ സഊദി സഖ്യ സേനയുടെ നേതൃത്വത്തിൽ നടക്കുന്ന കുഴിബോംബ് നിർവീര്യമാക്കൽ പദ്ധതിയിൽ ഇതുവരെ നീക്കം ചെയ്തത് കാൽ ലക്ഷത്തിലധികം കുഴിബോംബുകൾ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർക്കാർ സൈന്യത്തെ പ്രതിരോധിക്കാനായി വിമതർ വിതറിയ കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നത്. ഇതിനകം 26,609 മൈനുകൾ നിർവ്വീര്യമാക്കിയതായി കെ എസ് റിലീഫ് സംഘം അറിയിച്ചു. ഈ മാസം മാത്രം മുവ്വായിരത്തോളം മൈനുകൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. 
 
ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന വിമത വിഭാഗമായ ഹൂതി മലീഷികളാണ് ഔദ്യോഗിക സർക്കാരിനെ പ്രതിരോധിക്കാനായി വ്യാപകമായി കുഴിബോംബുകൾ വിതറിയത്. നവംബറിൽ വിദ്യാലയങ്ങളും ജന വാസ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ഹൂതികൾ നിക്ഷേപിച്ച ഏഴായിരത്തോളം കുഴിബോംബുകൾ നിർവീര്യമാക്കിയതായി സൈന്യം അറിയിച്ചു. വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ദൃഷ്ടികളിൽ നിന്നും അപ്രത്യക്ഷമാക്കി ഒളിപ്പിച്ചു വെക്കുന്ന കുഴിബോംബുകൾ പൊട്ടി സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി സൈന്യത്തെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago