കരിയാട്ട് മുസ്ലിം ലീഗ് ഓഫിസിനു നേരെ കല്ലേറ്
പെരിങ്ങത്തൂര്‍: കരിയാട് പുതുശ്ശേരി പള്ളി മുക്കിലുള്ള മേഖലാ മുസ്ലിം ലീഗ് ഓഫിസായി പ്രവര്‍ത്തിക്കുന്ന ബാഫഖി തങ്ങള്‍ സൗധത്തിന് നേരെ കല്ലേറ്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഓഫിസിന്റെ മുന്‍വശത്തെ ഗ്ലാസ് കല്ലേറില്‍ പൊട്ടിയിട്ടുണ്ട്. അക്രമം നടത്തിയത് സാമൂഹ്യ ദ്രോഹികളാണെന്ന് സംശയിക്കുന്നു. ഓഫിസ് നവീകരണ പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് അക്രമം. പണി പൂര്‍ത്തീകരിച്ച് അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം. ചൊക്ലി പൊലിസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ചു കരിയാട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍.എ കരീം, ടി.കെ കുഞ്ഞബ്ദുല്ല, ടി.കെ ഹമീദ്, എം.സി അന്‍വര്‍, മാണിക്കോത്ത് സുലൈമാന്‍ ഹാജി, വി.വി അഷറഫ്, അന്‍വര്‍ കക്കാട്ട്, ശഫീഖ് പുതുശ്ശേരി നേതൃത്വം നല്കി. കരിയാട് ബാഫഖി തങ്ങള്‍ സൗധത്തിന് നേരെ ആക്രമണം നടത്തിയ സാമുഹ്യ ദ്രോഹികളെ നിയമത്തിനു മുന്പില് കൊണ്ടുവരാന്‍ പൊലിസ് നടപടിയെടുക്കണമെന്ന് കുത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷന്‍ പൊട്ടങ്കണ്ടി അബ്ദുല്ലയും ജനറല്‍ സെക്രട്ടറി വി. നാസറും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."