HOME
DETAILS
MAL
ബാങ്ക് ലയനം: അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ
backup
December 23 2018 | 18:12 PM
യൂനിയന്‍ പ്രതിഷേധം 26ന്
മുംബൈ: രാജ്യത്തെ മൂന്ന് പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയാ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച അന്തിമ തീരുമാനം ഈമാസം അവസാനമുണ്ടായേക്കും. ലയനം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉടന്‍ ചര്‍ച്ച നടക്കും. ലയനകാര്യത്തില്‍ ബാങ്കുകളുടെ ഡയരക്ടര്‍ ബോര്‍ഡുകളുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ബാങ്ക് ലയനം ആവശ്യമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. അതേസമയം, ലയനം അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ ഈമാസം 26ന് പണിമുടക്കും. വിവിധ യൂനിയനുകളുടെ സംയുക്ത സമരസമിതിക്കു കീഴില്‍ 10 ലക്ഷം ജീവനക്കാരായിരിക്കും പണിമുടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."