HOME
DETAILS
MAL
അഗ്നി-4 വിജയകരമായി പരീക്ഷിച്ചു
backup
December 23 2018 | 18:12 PM
ഭുവനേശ്വര്‍: ആണവായുധവാഹക ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ അഗ്നി-4 വിജയകരമായി പരീക്ഷിച്ചു. ഇന്നലെ രാവിലെ 8.30ഓടെ ഒഡിഷാ തീരത്തെ ഡോ. അബ്ദുല്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിക്ഷേപണം.
പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. കരയില്‍നിന്ന് കരയിലേക്ക് തൊടുക്കാവുന്ന തദ്ദേശനിര്‍മിതമായ അഗ്‌നി-4ന്റെ ദൂരപരിധി 4000 കി.മീറ്ററാണ്. 20 മീറ്റര്‍ ദൈര്‍ഘ്യമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."