HOME
DETAILS
MAL
പാര്‍ലമെന്റ് പിരിച്ചുവിടല്‍; മഹ്മൂദ് അബ്ബാസിനെ തള്ളി ഹമാസ്
backup
December 23 2018 | 19:12 PM
ഗസ്സ: കോടതി വിധിയെ തുടര്‍ന്നു ഫലസ്തീന് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നീക്കത്തെ എതിര്‍ത്ത് ഹമാസ്. ഫലസ്തീനിയന്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ പിരിച്ചുവിട്ട് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ നീക്കം രാജ്യത്തെ രാഷ്ട്രീയ സിസ്റ്റം തകര്‍ക്കുമെന്നു ഹമാസ് വ്യക്തമാക്കി.
പ്രസിഡന്റിന്റെ നീക്കത്തിനു നിയമപരമായ സാധുതയില്ല. അതു നിലനില്പില്ലാത്ത രാഷ്ട്രീയ തീരുമാനമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടണമെന്ന് മറ്റു പാര്‍ട്ടികളോടും ഹമാസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് ഈജിപ്തിനോടും ഹമാസ് നേതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫലസ്തീനിലെ ആഭ്യന്തര വിഷയങ്ങളില്‍ മധ്യസ്ഥന്റെ റോളാണ് ഈജിപ്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."