നെതന്യാഹു കൊലയാളിയെന്ന് തുര്‍ക്കി മന്ത്രി
അങ്കാറ: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരേ ഗുരുതര പരാമര്‍ശവുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി. പുതിയകാലത്തെ കഠിനഹൃദയനായ കൊലയാളിയെന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കവസോഗ്ലു, നെതന്യാഹുവിനെ വിശേഷിപ്പിച്ചത്.
ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നേരത്തെ തുര്‍ക്കി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ കുര്‍ദുകള്‍ക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി ഇസ്‌റാഈല്‍ പ്രധാനമന്ത്രി തുര്‍ക്കിക്കെതിരേയും രംഗത്തെത്തി.
തുടര്‍ന്നാണ് നെതന്യാഹുവിനെ കൊലയാളിയെന്നു വിശേഷിപ്പിച്ച് തുര്‍ക്കി വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍, പതിനായിരക്കണക്കിനു ഫലസ്തീനികളെ കൊന്നൊടുക്കിയതില്‍ നെതന്യാഹുവിന്റെ പങ്ക് വലുതാണെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകില്ലെന്നും പറയുന്നുണ്ട്.വിവിധ കാരണങ്ങളാല്‍ തുര്‍ക്കി-ഇസ്‌റാഈല്‍ നയതന്ത്ര ബന്ധം ഈയിടെ അത്ര ശക്തമല്ല. തുര്‍ക്കിയിലെ യുവാക്കളോട് സംസാരിക്കവേ, ഗ്രൗണ്ടില്‍ വീണുകിടക്കുന്ന എതിരാളിയെ നിങ്ങള്‍ ചവിട്ടരുതെന്നും അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ ഇസ്‌റാഈലിലെ ജൂതരല്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞത് ഇസ്‌റാഈലിനെ ചൊടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."