HOME
DETAILS
MAL
ഓണം കൈത്തറി വസ്ത്രമേള നാളെമുതല്‍
backup
August 12 2017 | 03:08 AM
കണ്ണൂര്‍: ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള നാളെ മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. നാളെ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനാകും. മേയര്‍ ഇ.പി ലത കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വില്പനയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും പി.കെ ശ്രീമതി എം.പി ആദ്യവില്പന സ്വീകരിക്കലും നിര്‍വഹിക്കും. ഇ.പി ജയരാജന് എം.എല്‍.എ 'കാന്‍ലൂം' ലോഗോ പ്രകാശനവും കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യപ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.വി സന്തോഷ് കുമാര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി അബ്ദുല്‍മജീദ്, സി.സി രമേശന്, ജില്ലാ വ്യവസായ കേന്ദ്രം ടെക്സ്റ്റയില്‍ അസിസ്റ്റന്റ് കെ.വി ജയരാജ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."