HOME
DETAILS

ഗ്രാമീണ്‍ ബാങ്കില്‍ ജീവനക്കാരുടെ പണിമുടക്ക് തുടരും

  
backup
December 23 2018 | 19:12 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8

 


തിരുവനന്തപുരം: കേരള ഗ്രാമീണ്‍ ബാങ്കില്‍ ജീവനക്കാര്‍ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിക്കുന്നതിന് ഇന്നലെ ധനമന്ത്രി വിളിച്ച ചര്‍ച്ചയില്‍ ബാങ്ക് ചെയര്‍മാന്‍ പങ്കെടുത്തില്ല. തീരുമാനങ്ങള്‍ എടുക്കുന്നതിന് അധികാരമുള്ള ബാങ്ക് ചെയര്‍മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തേ മതിയാകൂവെന്നറിയിച്ച ധനമന്ത്രി തോമസ് ഐസക് ചര്‍ച്ച 26ലേക്ക് മാറ്റിയതായി അറിയിച്ചു. അതുവരെ പണിമുടക്ക് തുടരാനാണ് ജീവനക്കാരുടെ തീരുമാനം. ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാരുടെ പണിമുടക്ക് ഏഴുദിവസവും മലപ്പുറം ഹെഡ് ഓഫിസിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം പതിമൂന്നു ദിവസവും പിന്നിട്ടു. സംസ്ഥാനത്തെ ഗ്രാമീണ്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും ഇടപാടുകള്‍ തടസപ്പെട്ട് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ഒന്‍പതിന് ധനമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നിശ്ചയിച്ചത്. ധനമന്ത്രി തോമസ് ഐസകും ലേബര്‍ കമ്മിഷണറും ജീവനക്കാരുടെ പ്രതിനിധികളും ബാങ്ക് ചെയര്‍മാന്‍ ഉള്‍പ്പെടുന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നായിരുന്നു ധാരണ. രാവിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ചര്‍ച്ച ഉച്ചക്ക് ഒന്നിലേക്ക് മാറ്റി. ഉച്ചക്ക് ചര്‍ച്ച തുടങ്ങിയപ്പോള്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് എച്ച്.ആര്‍ ജനറല്‍ മാനേജരാണ് എത്തിയത്.
തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടോയെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ജനറല്‍ മാനേജരുടെ മറുപടി. തുടര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതിന് അധികാരമില്ലാത്തവരുമായി ചര്‍ച്ച നടത്തുന്നതില്‍ അടിസ്ഥാനമില്ലെന്നും ചര്‍ച്ച 26ലേക്ക് മാറ്റുന്നുവെന്നും മന്ത്രി അറിയിച്ചത്.
താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗ്രാമീണ്‍ ബാങ്കില്‍ ജീവനക്കാര്‍ സമരം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  17 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  17 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  17 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago