'പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താന്‍ പഠന നിലവാരം മെച്ചപ്പെടുത്തണം'
കണ്ണൂര്‍: പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ പഠന നിലവാരം മെച്ചപ്പെടുത്തുകയല്ലാതെ മറ്റു വഴികളില്ലെന്ന് ജില്ലാ പഞ്ചായത്ത് ശില്‍പശാല. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'വിദ്യാര്‍ഥിക്കും വിദ്യാലയങ്ങള്‍ക്കും 100 ശതമാനം' പദ്ധതിയുമായി ബന്ധപ്പെട്ട ശില്‍പശാലയാണ് പൊതുവിദ്യാലയങ്ങളിലെ അച്ചടക്കവും പഠന നിലവാരവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല ഫുട്‌ബോള്‍ താരം സി.കെ വിനീത്, അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, ബാലതാരം ബേബി നിരഞ്ജന എന്നിവര്‍ സംയുക്തമായി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്താന്‍ അവസരം നല്‍കുന്നതാവണം വിദ്യാഭ്യാസമെന്ന സന്ദേശമാണ് ശില്‍പശാല മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ പ്രതീകമെന്ന നിലയിലാണ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച മൂന്നു പേര്‍ ഉദ്ഘാടനം നിര്‍വഹിച്ചതെന്നും ആമുഖപ്രഭാഷണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, ടി.ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."