HOME
DETAILS

റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം ബാലകൃഷ്ണന്റെ ബന്ധുക്കള്‍ പയ്യന്നൂരിലെത്തി മൊഴി നല്‍കി

  
backup
August 12 2017 | 03:08 AM

%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81-8


പയ്യന്നൂര്‍/തളിപ്പറമ്പ്: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥനായ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ അന്വേഷണം വഴിത്തിരിവില്‍. ബാലകൃഷ്ണന്റെ സഹോദരന്റെ പെണ്‍മക്കള്‍ പയ്യന്നൂരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി മൊഴി നല്‍കി.
ബാലകൃഷ്ണന്റെ മൂത്ത ജ്യേഷ്ഠന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിരാമന്‍ നായരുടെ മൂത്ത മകള്‍ ചെന്നൈയില്‍ താമസിക്കുന്ന ബീനാ രഘു, സിംഗപ്പൂരില്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ചിത്രാ കൃഷ്ണകുമാര്‍ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പയ്യന്നൂര്‍ സി.ഐ ഓഫിസിലെത്തിയത്.
1999ല്‍ അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവസാനമായി ബാലകൃഷ്ണനെ തങ്ങള്‍ കണ്ടെതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇളയച്ഛനായ ബാലകൃഷ്ണന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്നും ഇപ്പോള്‍ കേസിലെ മൂന്നാം പ്രതിയായ കെ.വി ജാനകി സ്വത്തുവകകള്‍ കൈക്കലാക്കാനാണ് വ്യാജരേഖകളുണ്ടാക്കി ബാലകൃഷ്ണന്റെ ഭാര്യയെന്ന് പറഞ്ഞു വരുന്നതെന്നും ചിത്ര പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്രയും വലിയ കള്ളത്തരം ചെയ്ത് സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കേട്ടപ്പോള്‍ അതിയായ ഹൃദയവേദനയാണ് ഉണ്ടാക്കിയതെന്നു ബീന പറഞ്ഞു.
രണ്ടുപേരും തളിപ്പറമ്പിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെയും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. പരിയാരം അമ്മാനപ്പാറയില്‍ അഡ്വ. ശൈലജ കൈവശപ്പെടുത്തിയ 16 ഏക്കര്‍ സ്ഥലം സന്ദര്‍ശിച്ചു.
ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിക്കാനും കേസുമായി മുന്നോട്ടുപോകാനും ഇവര്‍ തീരുമാനിച്ചു. ആദ്യഘട്ടമായി തൃച്ഛംബരം പെട്രോള്‍പമ്പിനു സമീപത്തെ മയിലാടംപറമ്പ്, പൂക്കോത്ത് നട തൃച്ഛംബരം അമ്പലം റോഡിലെ ഉദയം വീട്, പരിയാരം അമ്മാനപ്പാറയിലെ സര്‍ജന്‍കെട്ട് എന്നറിയപ്പെടുന്ന 16 ഏക്കര്‍ സ്ഥലങ്ങളില്‍ നടന്ന അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കും.
ഉടന്‍ തന്നെ ചെന്നൈയില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ വിളിച്ചുചേര്‍ത്ത് യോഗം ചേരാനും കേസ് നടത്തിപ്പിനായി തളിപ്പറമ്പില്‍ ഇവര്‍ക്ക് സ്വീകാര്യനായ ഒരു വ്യക്തിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ തളിപ്പറമ്പിലെത്തിയത്. രണ്ടു ദിവസം ഇവിടെ തങ്ങി ബന്ധുക്കളെ കാണും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago