ഒരുമയുടെ മതിലെന്ന് വെള്ളാപ്പള്ളി നടേശന്‍
ചേര്‍ത്തല (ആലപ്പുഴ): ജാതി മത ശക്തികള്‍ക്കെതിരേയുള്ള ഒരുമയുടെ മതിലാണ് ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര വടക്ക് 654-ാം നമ്പര്‍ ശാഖയിലെ ഓഡിറ്റോറിയം ശിലാസ്ഥാപനം ശേഷം പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ സൃഷ്ടിച്ച നവോത്ഥാന മൂല്യം കേരളത്തില്‍ വെല്ലുവിളിക്കപ്പെടുകയാണ്. ജാതീയവും മതപരവുമായ വേര്‍തിരവ് ഇവിടെ ശക്തമാണ്. ഈ തിരിച്ചറിവ് ഇടതുപക്ഷത്തിന് ഉണ്ടായതാണ് വനിതാ മതിലിന് കാരണമായത്. ഇടതുപക്ഷം നടപ്പാക്കിയ ഭൂപരിഷ്‌ക്കരണത്തിലൂടെ ഈഴവ സമുദായം ജന്മികളായതിനാല്‍ സംവരണം നല്‍കേണ്ടതില്ലെന്ന ആവശ്യമാണ് ചങ്ങനാശേരിയിലെ തമ്പ്രാക്കന്‍മാര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശാഖ പ്രസിഡന്റ് ടി.ആര്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."