സമര പ്രഖ്യാപന വാഹനജാഥ 14ന് കാസര്‍കോട് നിന്നു തുടങ്ങും
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥ 14നു കാസര്‍കോട് നിന്നു പ്രയാണം തുടങ്ങും. വൈകുന്നേരം നാലിനു പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്, പാലോട് രവി, കെ. സുരേന്ദ്രന്, ഹക്കിം കുന്നില്‍ സംബന്ധിക്കും. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന ജാഥ 31നു തിരുവനനന്തപുരത്ത് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ.എം.സി ജോസ്, കണ്‍വീനര്‍ പി.ജി ദേവ്, കെ.എം ശ്രീധരന്, ടി.വി കുഞ്ഞിരാമന്, എ ഷാഹുല്‍ ഹമീദ്, തോമസ് സെബാസ്റ്റ്യന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."