ഹരിതകേരളം മിഷന്‍: കില പരിശീലനം 22 മുതല്‍ 24 വരെ
കാസര്‍കോട്: ഹരിതകേരളം മിഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ജില്ലയില്‍ ഈ മാസം 22, 23, 24 തിയതികളില്‍ തദ്ദേശ സ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്കു കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. ഹരിത കേരളം മിഷനുവേണ്ടണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ച ഫണ്ടണ്ടു വിനിയോഗവുമായി ബന്ധപ്പെട്ടാണു പരിശീലനം.
22നു ചെങ്കള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാസര്‍കോട്, പരപ്പ ബ്ലോക്ക് പരിധിയില്‍ വരുന്ന മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലെയും ഏഴുവീതം അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രതിനിധികള്‍ക്കു പരിശീലനം നല്‍കുമെന്നു ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 23, 24 തിയതികളില്‍ കാസര്‍കോട് ഡി.പി.സി ഹാളിലാണ് പരിശീലനം. 23നു മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും 24നു കാറഡുക്ക, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കുമാണു പരിശീലനം. പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിനു പദ്ധതി പ്രഖ്യാപനത്തോടെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കും. സുസ്ഥിര കൃഷി വികസനം, മാലിന്യസംസ്‌ക്കരണം, ജലവിഭവ സംരക്ഷണം എന്നിവയാണ് പദ്ധതിയില്‍ വരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."