HOME
DETAILS
MAL
ഓഗസ്റ്റ് 12 മുതല്‍ 18 വരെ ദേശീയ സ്മാരകങ്ങള്‍ക്കു മുന്നില്‍ സെല്‍ഫി നിരോധനം
backup
August 10 2016 | 10:08 AM
ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 12 മുതല്‍ 18 വരെ ദേശീയ സ്മാരകങ്ങള്‍ക്ക് മുന്നില്‍ സെല്ഫികള്ക്ക് നിരോധനം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന സ്മാരകങ്ങള്‍ക്കു മുന്നിലും കെട്ടിടങ്ങള്‍ക്കു മുന്നിലുമാണ് സെല്‍ഫി നിരോധിക്കുക. സ്മാരകങ്ങളിലെ സന്ദര്‍ശകര്‍ക്കും ഈയവസരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തും.
സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതാണ് ഇത്തരത്തിലൊരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."