അലാമിപ്പള്ളി ലിങ്ക് റോഡ് വികസനത്തിനു പദ്ധതി
കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു ദേശീയ പാതയിലേക്കുള്ള ലിങ്ക് റോഡ് വികസിപ്പിക്കുന്നു. ഇതോടെ പതിവായി ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകും. രണ്ടു ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ സാധിക്കാത്തതാണ് ഇവിടുത്തെ പ്രശ്നം. നഗരസഭ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും കൈകോര്ത്തതോടെയാണു കുരുക്കഴിയാന്‍ പോകുന്നത്.
വീതി കുറഞ്ഞ റോഡാണ് ഇവിടുത്തെ പ്രധാന തടസം. ഇതു പരിഹരിക്കുന്നതിനായി നഗരസഭ ചെയര്മാന് വി.വി രമേശന്റെ നേതൃത്വത്തില്‍ സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്നു നിരുപാധികം സ്ഥലം വിട്ടുനല്‍കുന്നതിന് ഉടമകള്‍ തയാറായിരിക്കുകയാണ്.
റോഡ് വികസനത്തിനായി സംസ്ഥാന സര്‍ക്കാറില്‍ നിന്നു ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഒരു കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. റോഡ് വികസനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് വി.വി രമേശന് നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍. സുലൈഖ കൗണ്‍സലര്‍മാരായ എന്‍. ഉണ്ണിക്കൃഷ്ണന്, മുഹമ്മദ് മുറിയനാവി, ടി. ഭാഗീരഥി, എച്ച്. ബലരാജ്, സി.കെ വത്സലന്‍, എച്ച്.ആര് ശ്രീധരന്, കെ. മുഹമ്മദ് കുഞ്ഞി, ടി.കെ സുമയ്യ, രതീഷ്ബല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."