സി.പി.എം സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കുന്നു: കരകുളം കൃഷ്ണപ്പിള്ള
വിദ്യാനഗര്‍: സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ക്കും വിധം വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരം ദുരുപയോഗപ്പെടുത്തി സി.പി.എം നടത്തുന്ന ശ്രമത്തെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നു സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപ്പിള്ള. സഹകരണ മേഖലയിലെ ജനാധിപത്യം ഇടതു സര്‍ക്കാര്‍ കശാപ്പുചെയ്യുകയാണെന്നാരോപിച്ച് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ സഹകാരികളും ജീവനക്കാരും നടത്തിയ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ ബാലകൃഷ്ണ വോര്‍ക്കുഡുലു, പി.എ അഷ്‌റഫലി, കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ വിനയകുമാര്‍, മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.കെ രാജേന്ദ്രന്‍, പി.കെ ഫൈസല്‍, ജില്ലാ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ. പ്രകാശ്‌റാവു, എ.കെ.പി.സി.എ.ആര്‍.ഡി.ബി.ഇ.എ സംസ്ഥാന സെക്രട്ടറി കെ. സുകുമാരന്‍, സഹകരണ ജനാധിപത്യ വേദി ജില്ലാ കണ്‍വീനര്‍ എം. അസിനാര്‍, കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.കെ വിനോദ്കുമാര്‍ സംസാരിച്ചു.
കേരള ബാങ്ക് രൂപീകരിച്ചു ജില്ലാ ബാങ്കുകളെ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രാഷ്ട്രീയ താല്‍പര്യത്തിനായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഭരണസമിതികളെ പിരിച്ചു വിടുന്ന നടപടി അവസാനിപ്പിക്കുക, കാര്‍ഷികേതര സംഘങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ നടത്തിയത്.
ധര്‍ണയില്‍ സഹകാരികള്‍ക്കൊപ്പം കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട്, ജില്ലാ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ്, കാര്‍ഷിക വികസന ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."