ജില്ലയില്‍ 18നു സ്വകാര്യ ബസ് സമരം
കാസര്‍കോട്: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 18നു ജില്ലയില്‍ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്കു നടത്തുമെന്നു കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന്റെ മുന്നോടിയായി 14നു കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. വിദ്യാര്ഥികളുടെതുള്പ്പെടെയുളള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, 140 കിലോമീറ്ററില്‍ കൂടുതലുള്ള സ്വകാര്യ ബസ് പെര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന് പൂച്ചക്കാട്, ട്രഷറര്‍ പി. മുഹമ്മദ് കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കര നായ്ക്, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് എന്‍.എം ഹസൈനാര്‍, സെക്രട്ടറി സി.എ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."