ക്ലബ് ലോകകപ്പ്: ഹാട്രിക് മുദ്ര ചാര്‍ത്തി റയല്‍
അബൂദബി: ലൂക്കാ മോഡ്രിച്ചും നായകന് സെര്‍ജിയോ റാമോസും മുന്നില്‍ നിന്നു നയിച്ച പോരാട്ടത്തില്‍ ഹാട്രിക് കിരീടവുമായി ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ചരിത്രമെഴുതി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് യു.എ.ഇ ടീമായ അല്‍ ഐനെ വീഴ്ത്തിയാണ് റയല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ഉയര്‍ത്തിയത്.
ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ് എന്ന നേട്ടം റയല്‍ സ്വന്തമായി. 14 ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 60 ാം മിനുട്ടില്‍ മാര്‍ക്കോസ് ലോറന്റെ വക രണ്ടാം ഗോള്‍. 78 ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു റാമോസിന്റെ സൂപ്പര്‍ ഗോളിന്റെ പിറവി. 91 ാം മിനുട്ടില്‍ പിറന്ന സെല്‍ഫ് ഗോളിലൂടെ റയല്‍ പട്ടിക പൂര്‍ത്തിയാക്കി.
86 ാം മിനുട്ടില്‍ സുകാസ ഷിയോറ്റാണിയുടെ വകയായിരുന്നു അല്‍ ഐന്റെ ആശ്വാസ ഗോള്‍. 15 കിരീടം നേടുന്ന താരമായി ലൂക്ക മോഡ്രിച്ച് മാറി.
ലാറ്റിനമേരിക്കന്‍ ചാംപ്യന്മാരായ റിവര്‍പ്ലേറ്റിനെ സെമിയില്‍ പരാജയപ്പെടുത്തിയായിരുന്നു അല്‍ഐനിന്റെ ഫൈനലിലേക്കുള്ള വരവ്. ജയത്തോടെ റയല്‍ താരം ടോണി ക്രൂസ് അഞ്ച് ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ താരമായി മാറി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല് ലോകകപ്പ് റെക്കോര്‍ഡാണ് ക്രൂസ് മറികടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."