പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: മരിനെ വീഴ്ത്തി സിന്ധു
മുംബൈ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി സിന്ധുവിന് ജയം. സ്പാനിഷ് താരവും ഒളിംപിക്‌സ് ജേതാവുമായ കരോളിന മരിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 11-15, 15-8, 15-13. ഒളിംപിക്‌സിന് ശേഷം മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം മരിനൊപ്പമായിരുന്നു.
എന്നാല്‍, പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന രണ്ട് മത്സരത്തിലും ജയം സിന്ധുവിനൊപ്പമായി.
തുടക്കം മുതല്‍ മികച്ച താളത്തില്‍ കളിച്ച സിന്ധു ആദ്യം തന്നെ 5-1 ന് ലീഡ് നേടി. പതറാതെ നിന്ന മരിന്‍ മികച്ച പോരാട്ടത്തിലൂടെ സെറ്റ് 15-11 ന് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ കൊടുങ്കാറ്റായി മാറിയ സിന്ധു എതിരാളിക്ക് ഒരവസരവും നല്‍കാതെ മുന്നേറി. 15-8 ന് സെറ്റ് സിന്ധു സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ മരിന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഒടുവില്‍ സിന്ധു തന്നെ പോരാട്ടം കൈപ്പിടിയിലൊതുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."