HOME
DETAILS

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: കലക്ടര്‍

  
backup
August 12 2017 | 04:08 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%86



'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു
കാസര്‍കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്നു ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പഞ്ചായത്ത് പ്രസിഡന്റുമാരോടു നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.  'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പ്രഖ്യാപനം പദ്ധതിയുടെ  മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ  അവലോകനയോഗം ഡി.പി.സി കോഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ 38 പഞ്ചായത്തുകളിലും  ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മിക്കേണ്ടണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതുശൗചാലയങ്ങള്‍ ഉണ്ടെണ്ടങ്കിലും ഉപയോഗിക്കാന്‍ കഴിയാത്തവിധം വൃത്തിഹീനമാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും അംഗപരിമിതരെയുമാണ്. ഓരോ പഞ്ചായത്തും തങ്ങളുടെ പരിധിയിലുള്ള സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ  ഇതിനുള്ള ഫണ്ടണ്ടും സ്ഥലവും കണ്ടെത്തണം. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ തെരുവിലേക്കു വലിച്ചെറിയുതു കര്‍ശനമായി തടയാന്‍ പഞ്ചായത്തു തലത്തില്‍ നടപടിസ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഹരിതകേരളം മിഷന്‍ കാംപയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടന്ന  ഗൃഹതല സര്‍വേ നടപടികള്‍ തൃപ്തികരമാണെന്നു ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.വി അബ്ദുള്‍ ജലീല്‍ അറിയിച്ചു. സര്‍വേ നടപടികള്‍ നാളെ പൂര്‍ത്തിയാകും. ഗൃഹതല സര്‍വേയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ചതിന്റെ  അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രതിനിധികള്‍ യോഗം ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നു ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പറഞ്ഞു.
പ്രഖ്യാപനത്തോടനുബന്ധിച്ച് ഓരോ പഞ്ചായത്തുകളിലും നടക്കുന്ന പരിപാടികളുടെ ചിത്രങ്ങള്‍, വീഡിയോ, പങ്കെടുത്തവരുടെ വിവരങ്ങള്‍ എന്നിവയടക്കം സര്‍ക്കാരിന് സമര്‍പ്പിക്കുവാനായി ലഘുറിപ്പോര്‍ട്ട് ജില്ലാ പ്ലാനിങ് ഓഫിസിലേക്ക് ഇമെയില്‍ ചെയ്യണമെന്നും ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് അറിയിച്ചു.
15നു ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം  'മാലിന്യത്തില്‍ നിന്നു  സ്വാതന്ത്ര്യം' പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും.  തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും  പ്രഖ്യാപനങ്ങളും പ്രതിജ്ഞയും ഉണ്ടണ്ടാകും. അന്നേദിവസം  മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള  ജനപ്രതിനിധികള്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. വൈകിട്ട് നാലു മുതല്‍ ഏഴു വരെ വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വസംഗമത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആറു മുതല്‍ 13 വരെ ഗൃഹസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ അവസ്ഥാ നിര്‍ണയ പഠനത്തിന്റെ  ക്രോഡീകരിച്ച റിപ്പോര്‍ട്ട്  അവതരിപ്പിക്കുകയും മാലിന്യസംസ്‌കരണം ഫലപ്രദമായി നടത്തിയ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, ഹരിതപ്രോട്ടോകോള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുഭവസാക്ഷ്യവിവരണവും അനുമോദനവും സംഘടിപ്പിക്കും. ഏഴിനു ശുചിത്വദീപ സന്ധ്യയും സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും  നടക്കും.  
എല്ലാ വീടുകളിലും ശുചിത്വ ദീപവും തെളിയിക്കും.യോഗത്തില്‍ എ.ഡി.സി(ജനറല്‍)പി.എം രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍(ഇന്‍ചാര്‍ജ്)കെ. വിനോദ്, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന്‍ അംഗങ്ങള്‍, ഹരിതകേരളം ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago