HOME
DETAILS

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ്: പദ്ധതിയുമായി ആര്‍ദ്രം മിഷന്‍

  
backup
December 23 2018 | 20:12 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95

 

തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനമൊരുക്കാന്‍ ആരോഗ്യവകുപ്പൊരുങ്ങുന്നു. ആര്‍ദ്രം മിഷന്റെ 2018-19 വര്‍ഷത്തെ പദ്ധതിപ്രകാരം സംസ്ഥാനത്തെ ഓരോ ജില്ലകളിലും രണ്ട് വീതം താലൂക്കാശുപത്രികള്‍ തെരഞ്ഞെടുത്ത് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ 28 താലൂക്കാശുപത്രികളില്‍ ഇതോടെ ഡയാലിസിസ് സംവിധാനം നിലവില്‍ വരും.
ഇതിന് പുറമെ താലൂക്ക് ആശുപത്രികളിലെ അത്യാഹിത വിഭാഗം ശക്തിപ്പെടുത്താനും അടിസ്ഥാന സ്‌പെഷാലിറ്റികളായ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, ശിശുരോഗവിഭാഗം, അസ്ഥിരോഗവിഭാഗം, ഇ.എന്‍.ടി, നേത്രരോഗവിഭാഗം, അനസ്തീഷ്യവിഭാഗം, സൈക്യാട്രി, ത്വഗ്‌രോഗം, ഫിസിക്കല്‍ മെഡിസിന്‍, ദന്തരോഗവിഭാഗം എന്നിവയുടെ സേവനം ലഭ്യമാക്കാനുമുള്ള നടപടികള്‍ നടന്നുവരുന്നു. ആശുപത്രികളെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതി പ്രകാരം 503 സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഗ്യാപ് അനാലിസിസും പ്രപ്പോസല്‍ തയാറാക്കലും നടന്നുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  23 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  23 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  23 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  23 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  23 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  23 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  23 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  23 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  23 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  23 days ago