എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് തുടക്കം
മലപ്പുറം: എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകിട്ട് നാലിന് മലപ്പുറം മച്ചിങ്ങല്‍ നിന്ന് ആരംഭിക്കുന്ന പെഡസ്ട്രിയല്‍ മാര്‍ച്ച് സമ്മേളന നഗരിയായ ബൈത്തുല്‍ ഹിക്മയില്‍ സമാപിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര നേതൃത്വം നല്‍കും. തുടര്‍ന്ന് സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖരായ 25 നേതാക്കളുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയായ ബൈത്തുല്‍ ഹിക്മയില്‍ പതാക ഉയര്‍ത്തല്‍ നടക്കും. തുടര്‍ന്ന് 6.30ന് അത്തിപ്പറ്റ ഉസ്താദ് അനുസ്മരണവും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. പരിപാടി എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് പുറങ്ങ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവും. സി.എച്ച് ത്വയ്യിബ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
നാളെ രാവിലെ 8.30ന് ആരംഭിക്കുന്ന 'നാട്ടുനന്മ' സെഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 26ന് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാവും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ശശി തരൂര്‍ എം.പി സംസാരിക്കും.
പതാക പ്രയാണം സമാപിച്ചു
മലപ്പുറം: ഇന്നുമുതല്‍ മൂന്ന് ദിനങ്ങളിലായി മലപ്പുറത്ത് നടക്കുന്ന സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളന നഗരിയായ ബൈത്തുല്‍ ഹിക്മയില്‍ ഉയര്‍ത്താനുള്ള പതാക പ്രയാണം സമാപിച്ചു.
25 കേന്ദ്രങ്ങളില്‍ നിന്നും ജില്ലാഭാരവാഹികളുടെയും കോഡിനേറ്റര്‍മാരുടെയും നേതൃത്വത്തില്‍ പാണക്കാട് സംഗമിച്ച പതാക പ്രയാണം പാണക്കാട് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയില്‍ സമാപിച്ചു. പാണക്കാട് നടന്ന മഖാം സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി നേതൃത്വം നല്‍കി.
വിവിധ മഖാമുകളില്‍ നിന്നും സിയാറത്ത് കേന്ദ്രങ്ങളില്‍ നിന്നും നഗരിയിലെത്തിയ പതാക പാണക്കാട് സയ്യിദ് ശാഹിന്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഏറ്റുവാങ്ങി. എസ്.കെ.ജെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അഫ്‌സല്‍ രാമന്തളി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, ഫുഹാദ് വെള്ളിമാട്കുന്ന്, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, യാസര്‍ അറഫാത്ത് ചെര്‍ക്കള, റബീഹുദ്ദീന്‍ വെന്നിയൂര്‍, നാസിഫ് ചാവക്കാട്, സിയ്യിദ് മിസ്ബാഹ് തങ്ങള്‍, അഫ്‌റസ് കൊടുവള്ളി, മുബാറക് കൊട്ടപ്പുറം, നാഫി ഏലങ്കുളം, ശിബ്‌ലി കണ്ണൂര്‍, മുനാഫര്‍ ഒറ്റപ്പാലം, ജലാല്‍ പാലക്കാട്, ശഫീഖ് മണ്ണഞ്ചേരി, മുബാഷ് ആലപ്പുഴ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."