കള്ളുഷാപ്പിനെതിരേ പ്രതിഷേധ കൂട്ടായ്മ നടത്തി
ആലുവ: കീഴ്മാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പാറോട്ടി ലെയ്നിലെ ജനവാസ മേഖലയില്‍ ആരംഭിച്ച കള്ളുഷാപ്പ് തുറന്ന് പ്രവര്ത്തിക്കാരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി കള്ളുഷാപ്പിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തി.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഐ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശന് കാവലന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ സുനില്‍ കുമാര്‍, അബൂബക്കര്‍ ചെന്താര, കെ.എച്ച് ഷാജി, എം.എം സാജു, എം.എ.കെ നജീബ്, കെ.ബി നിജാസ്, ലത്തീഫ് നാലാംമൈല്‍, ഫസല്‍ വാരിക്കാട്ടുകുടി, ഷിയാസ് കുട്ടമശ്ശേരി, അക്സര്‍ അമ്പലപ്പറമ്പ്, സിറാജ് ചേനക്കര, ജോണി ക്രിസ്റ്റഫര്‍, എം.എ. ഇജാസ്, ഫൈസല്‍ ഖാലിദ്, പി.ഐ. അനൂപ്, വി.എ. മുസ്തഫ, റിസ് വാന്‍ ചെന്താര, ടി.എ. അന്‍സാര്‍, സി.എല്‍. ആഷിക്ക്, അശോകന് മഹിളാലയം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."