യുദ്ധ സ്മാരകത്തിന്റെ സമര്‍പ്പണം നാളെ
പറവൂര്‍: നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോഓര്‍ഡിനേഷന്‍ പറവൂര്‍ മേഖല കമ്മിറ്റി പുല്ലങ്കുളം ഡോ.അംബേദ്കര്‍ പാര്‍ക്കില്‍ പണിതീര്‍ത്ത യുദ്ധസ്മാരകത്തിന്റെ സമര്‍പ്പണം നാളെ രാവിലെ 10 ന് വി.ഡി സതീശന്‍ എം.എല്‍.എ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് അധ്യക്ഷനാകും. കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എം.ബി ഗോപിനാഥ്, മേഖല പ്രസിഡന്റ് പി ഭരതന്‍ എന്നിവര്‍ പ്രസംഗിക്കും. ശൗര്യചക്രജേതാവ് പി വി മനീഷ് മുഖ്യാതിഥിയാകും.
ധീരതയ്ക്കുള്ള പുരസ്‌ക്കാരം നേടിയ സൈനികരെ ആദരിക്കും. പറവൂര്‍ എസ.എന്‍.വി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്‍.സി.സി കേഡറ്റുകള്‍, ആദര്‍ശ വിദ്യാഭവനിലെ ബാന്റ് ടീം എന്നിവരുമായി യുദ്ധ സേനാനികള്‍ യുദ്ധവിശേഷങ്ങള്‍ പങ്കുവയ്ക്കും. ആറ് ലക്ഷത്തോളം രൂപ ചെലവിട്ടാണ് യുദ്ധ സ്മാരകം പണിതീര്‍ത്തത്. ഇതിന്റ മുഴുവന്‍ തുകയും വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങളാണ് വഹിച്ചിട്ടുള്ളത്.
രാജേന്ദ്രന്‍ മൂത്തകുന്നം, സെല്‍വരാജ് എറണാകുളം എന്നിവര്‍ ചേര്‍ന്നാണ് സ്തൂപം രൂപകല്‍പ്പന ചെയ്തത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹകളായ പി ഭരതന്‍, കെ എല്‍ സുധാകരന്‍, പൗലോസ് വടക്കുംചേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."