റോഡ് ടാറിങ്ങിന് ഉപയോഗിക്കേണ്ട 36.60 മെട്രിക് ടണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കെട്ടിക്കിടക്കുന്നു
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി:സംസ്ഥാനത്തെ 54 തദ്ദേശ സ്ഥാപനങ്ങളില്‍ ടാറിംങ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കേണ്ട 136.60 മെട്രിക് ടണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍(ഷഡഡ് പ്ലാസ്റ്റിക്) കെട്ടിക്കിടിക്കുന്നു.തദ്ദേശ സ്ഥാപനങ്ങളിലെ ടാറിങ്ങ്പ്രവര്‍ത്തികളില്‍ പ്ലാസറ്റിക് പൊടിച്ച അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ക്കണമെന്ന നിബന്ധന പാലിക്കാത്തതാണ് ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ കാരണമാവുന്നത്.
സംസ്ഥാനത്തെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് പൊടിച്ച് അസംസ്‌കൃത രൂപമാക്കുന്ന സ്ഥാപനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിച്ചത്.കാസര്‍ക്കോട് ജില്ലയൊഴികെ സംസ്ഥാനത്തെ 13 ജില്ലകളിലെ 54 തദ്ദേശ സ്ഥാപനങ്ങളിലാണ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയില്‍ എട്ടിടത്താണ് പ്ലാസ്റ്റിക് കെട്ടിക്കിടക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളുള്ളത്.
കണ്ണൂരില്‍ ഏഴ് സ്ഥാപനങ്ങളുമുണ്ട്. തിരുവനന്തപുരം(4),കൊല്ലം(5),ആലപ്പുഴ(5),കോട്ടയം(4),ഇടുക്കി(6),പത്തനംതിട്ട(1),എറണാകുളം(2),തൃശൂര്‍(4),മലപ്പുറം(3),കോഴിക്കോട്(3),വയനാട്(2) എന്നീ തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥിതി മറിച്ചല്ല. ഇവയില്‍ 21 സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് നഗരസഭകളിലാണ്.
പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിച്ച് പൂര്‍ണമായും സംസ്‌കരിക്കുന്നതിനാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ സംസ്‌കരണ ശാലകള്‍ സ്ഥാപിച്ചത്.ഇതില്‍ ഭൂരിഭാഗവും ത്രെഡിംങ് മെഷിന്‍ ഉപയോഗിച്ച് പൊടിച്ചെടുക്കുകയാണ്. ഇവയാണ് റോഡ് പ്രവൃത്തികളിലെ ടാറിങ്ങിന് ഉപയോഗിക്കുന്നത്.എന്നാല്‍ ടാറിങ്ങില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കരാറുകാരടക്കം മടക്കുന്നതാണ് ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ പ്രധാന കാരണം.
അതിനിടെ റോഡ് പ്രവര്‍ത്തികള്‍ നടക്കുന്ന ജനുവരി,ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലാണ് ഇവയുടെ ആവശ്യം കൂടുതലെന്നും ആയതിനാലാണ് പൊടിച്ച പ്ലാസ്റ്റിക്കുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നുമാണ് തദ്ദേശ സ്ഥാപന മേധാവികളുടെ വാദം.
പൊതുമരാമത്തിന്റെ മുഴുവന്‍ റോഡ് പ്രവൃത്തികളിലും ഇത്തരം സംസ്‌കരിച്ച പ്ലാസ്റ്റിക്ക് ഉപയോഗിക്കണമെന്ന് ഇതോടെ സര്‍ക്കാര്‍ കര്‍ശനമാക്കി. യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലോ, തൊട്ടടുത്ത സ്ഥാപനങ്ങളിലെ പ്രവര്‍ത്തികളിലോ പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."