മൂലമ്പള്ളി സമര നായകന്‍ പി.ജെ സെലസ്റ്റിന്‍ അന്തരിച്ചു
കൊച്ചി: മൂലമ്പള്ളി സമര നേതാവ് പി.ജെ സെലസ്റ്റിന്‍ മാഷ് (പനയ്ക്കല്‍ ജോസഫ് സെലസ്റ്റിന്‍ 90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട മൂലമ്പള്ളി കുടിയൊഴിപ്പിക്കലിനെതിരേ നടന്ന സമരത്തിന് ചുക്കാന്‍ പിടിച്ചത് പി.ജെ സെലസ്റ്റിന്‍ ആയിരുന്നു. പിന്നീട് നടന്ന മൂലമ്പള്ളി പാക്കേജ് രൂപീകരണത്തിനും അദ്ദേഹം പങ്കു വഹിച്ചു. കടമക്കുടി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.
തുടര്‍ച്ചയായി 16 വര്‍ഷം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഏലൂര്‍ ഫാക്ട് ടൗണ്‍ ഷിപ്പ് ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ചിറ്റൂര്‍ തിരുഹൃദയ ദേവാലയത്തില്‍ നടക്കും.
കുത്താപ്പാടി നെടുവിലത്ത് ട്രീസയാണ് ഭാര്യ. മക്കള്‍: ആന്റണി(റിട്ട. കേരള വാട്ടര്‍ അതോറിറ്റി), സിസ്റ്റര്‍ ഫിലമിന്‍ (എച്ച്.എം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.എസ് പള്ളിപ്പുറം), അനത്താസിയ മേരി (മുംബൈ), മേരി ഗ്രെയ്‌സ് (സെന്റ് തെരേസാസ് എല്‍.പി സ്‌കൂള്‍), ഓസ്റ്റിന്‍ തോമസ് (റിട്ട. ആവറി പ്രൈവറ്റ് ലിമിറ്റഡ്), ജോണ്‍ ഗെയ്റ്റര്‍ (രോഹിണി മാര്‍ക്കറ്റിങ് കലൂര്‍), ഡയമണ്ട് പോള്‍ (ലൂര്‍ദ്ദ് ആശുപത്രി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."