ബ്രേക്കിങ് ന്യൂസുകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ വിഭ്രമാത്മകമായ സാഹചര്യമുണ്ടാക്കുന്നു: സ്പീക്കര്‍
കൊച്ചി: നിരന്തരമായി ബ്രേക്കിങ് ന്യൂസുകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ വിഭ്രമാത്മകമായ സാഹചര്യമുണ്ടാക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മാധ്യമ സാന്ദ്രത കൂടുമ്പോള്‍ വിശ്വാസ്യത തകരാതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
മാധ്യമ സാക്ഷരത അത്യാവശ്യമായിരിക്കുന്ന കാലഘട്ടമാണിതെന്നും സ്പീക്കര്‍ പറഞ്ഞു. ആര്‍ രതീഷ് ചാരിറ്റി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡോ. സെബാസ്റ്റിയന്‍ പോളിനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലുതിനെ ചെറുതാക്കാനും ചെറുതിനെ വലുതാക്കാനും കഴിയുന്ന പ്രസ്ഥാനമായി മാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. ഉടമസ്ഥരുടെ താല്‍പര്യവും ഇതില്‍ കടന്നു വരുന്നു. കേരളത്തില്‍ വളരെ സത്യസന്ധമായും ശക്തമായും മാധ്യമ വിമര്‍ശനം നിര്‍വഹിക്കാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. മേയര്‍ സൗമിനി ജെയിന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാബു ജോര്‍ജ് അധ്യക്ഷനായി. ജോസഫ് അലക്‌സ്, അബ്ദുള്‍ മുത്തലിബ്, പി എം ഹാരിസ്, ടോമി മാത്യു, രാജേഷ് പ്രേം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."