നിരോധിച്ച പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നിരോധിച്ച 100 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു. പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികാരികള്‍ സംയുക്തമായി കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തത്. പിഴയിനത്തില്‍ 12500 രൂപ ഈടാക്കുകയും ചെയ്തു. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് പ്രകാരം ജനുവരി ഒന്നിനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് നിരോധിച്ചത്. ഭൂരിപക്ഷം വ്യാപാരികളും പൊതുജനങ്ങളും ഇതുമായി സഹകരിച്ചുവെങ്കിലും ചിലര്‍ നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് ക്യാരിബാഗ് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ശക്തമായ നടപടി ആരംഭിച്ചതെന്ന് അധികാരികള്‍ പറഞ്ഞു. റെയ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എ. സേതുലക്ഷ്മി, ബാബു ആന്റണി, റോസ് മേരി, അംബിക, ബി .സലിം, സുധീഷ്, കമലാധരന്‍, ഹെര്ബിന്, ആരോഗ്യ വകുപ്പിലെ വി .എ. ഷേബു, രാജിത്ത്, ജോര്‍ജ്, പഞ്ചായത്ത് ജീവനക്കാരായ അനില്‍, ജോസഫ്, തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."