നെഹ്‌റു ട്രോഫി ട്രാക്കും ഹീറ്റ്‌സും
ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും ചുവടെ:
ചുണ്ടന്‍
ചുണ്ടന്‍ വള്ളങ്ങളുടെ അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളും പ്രദര്‍ശന മത്സരവുമാണുള്ളത്. മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ് നടക്കുക. ഒരു ഹീറ്റ്‌സില്‍ നാലു ട്രാക്കുകളിലായി നാലുവള്ളങ്ങളാണ് മത്സരിക്കുക. പ്രദര്‍ശന മത്സരത്തിലും നാലു വള്ളങ്ങളാണുള്ളത്. അഞ്ചു ഹീറ്റ്‌സുകളില്‍നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത 16 വള്ളങ്ങളാണ് ഫൈനല്‍, ലൂസേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ മത്സരിക്കുക.
ഒന്നാംഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര്, ക്ലബിന്റെ പേര്, ക്യാപ്റ്റന്റെ പേര് എന്നീ ക്രമത്തില്‍): ട്രാക്ക് 1- ആയാപറമ്പ് പാണ്ടി, പച്ച-ചെക്കിടിക്കാട് ദാവീദ് പുത്ര ബോട്ട് ക്ലബ്, ജിജി മാത്യു ചുടുകാട്ടില്‍. ട്രാക്ക് 2- സെന്റ് ജോര്‍ജ്, കൊച്ചി ചേപ്പനം ബോട്ട് ക്ലബ്, അജിത് മുച്ചങ്ങത്ത്. ട്രാക്ക് 3-ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍, കുട്ടനാട് ഗാഗുല്‍ത്ത ബോട്ട് ക്ലബ്, വി.പി. സന്തോഷ് വെണ്ണലടിച്ചിറ. ട്രാക്ക് 4-വെള്ളംകുളങ്ങര, ചേന്നംകരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, സോണിച്ചന്‍ തട്ടാശേരില്‍.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- ആനാരി പുത്തന്‍, കൈനകരി എസ്.എച്ച്. ബോട്ട് ക്ലബ്, സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍. ട്രാക്ക് 2-ശ്രീ ഗണേശന്‍, തകഴി പമ്പാ ബോട്ട് ക്ലബ്, ജോയ്‌സ് മാനുവല്‍ ജയ്‌നിവാസ്. ട്രാക്ക് 3-കരുവാറ്റ, കുമരകം നവധാര ബോട്ട് ക്ലബ്, ടോണി ഫിലിപ്പ് ചിറത്തറ. ട്രാക്ക് 4- കരുവാറ്റ ശ്രീ വിനായകന്‍, ആലപ്പുഴ നയമ്പ് ബോട്ട് ക്ലബ്, ദാനിയേല്‍ ചാക്കോ വില്ലുമംഗലം മുട്ടത്ത്.
മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ദേവസ്, ന്യൂ ആലപ്പി ബോട്ട് ക്ലബ്, മുന്ന(മാത്യു എം. വര്‍ഗീസ്) വടക്കേ മുതിരപ്പറമ്പില്‍. ട്രാക്ക് 2- മഹാദേവിക്കാട്്, മഹാദേവിക്കാട്് എലിജിയന്‍സ് ബോട്ട് ക്ലബ്, സുരേഷ് കുമാര്‍ തുണ്ടില്‍ കിഴക്കതില്‍. ട്രാക്ക് 3-നടുഭാഗം, തോട്ടടി കാല്‍വരി ബോട്ട് ക്ലബ്, അജോയ് കെ. വര്‍ഗീസ് കടപ്പിലാരില്‍. ട്രാക്ക് 4- ഗബ്രിയേല്‍, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്, ഉമ്മന്‍ ജേക്കബ് ചെത്തിക്കാട്.
നാലാം ഹീറ്റ്‌സ്: ട്രാക്ക് 1- മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, യു.ബി.സി. കൈനകരി, സുനില്‍ ജോസഫ്. ട്രാക്ക് 2- ചെറുതന ചുണ്ടന്‍, തിരുവാര്‍പ്പ് ബോട്ട് ക്ലബ്, ജോണ്‍ കുര്യന്‍ മണലേല്‍ചിറ. ട്രാക്ക് 3-ശ്രീ മഹാദേവന്‍, തിരുവല്ല നിദാനിയേല്‍ ബോട്ട് ക്ലബ്, ദിലീപ് ദാനപ്പന്‍ പുത്തന്‍ വേലില്‍. ട്രാക്ക് 4-കാരിച്ചാല്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, അനില്‍ കളപ്പുര.
അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-പായിപ്പാടന്‍, കുമരകം വേമ്പനാട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയില്‍. ട്രാക്ക് 2- ആയാപറമ്പ് വലിയദിവാന്‍ജി, എടത്വാ വില്ലേജ് ബോട്ട് ക്ലബ്, അഡ്വ. ജോര്‍ജ് മാത്യു തലച്ചല്ലൂര്‍ മണ്ണാംതുരുത്തില്‍. ട്രാക്ക് 3-പുളിങ്കുന്ന് ചുണ്ടന്‍, മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്, പ്രഫ. എ.ജെ. ചാക്കോ ഇടയാടി. ട്രാക്ക് 4-സെന്റ് പയസ് ടെന്‍ത്, ടൗണ്‍ ബോട്ട് ക്ലബ്, ആലപ്പുഴ, ജോസ് ആറാത്തുംപള്ളി.
പ്രദര്‍ശന മത്സരം: ട്രാക്ക് 1-ആലപ്പാട്, നെടുമുടി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, കെ.ജി. മധുസൂദനന്‍ കവലയ്ക്കല്‍ച്ചിറ. ട്രാക്ക് 2-വടക്കേ ആറ്റുപുറം, പുന്നമട ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, വി.കെ. ഷാജി വൈക്കത്തുകാരന്‍ ചിറയില്‍. ട്രാക്ക് 3-സെന്റ് ജോസഫ്, പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ ബോട്ട് ക്ലബ്, മോന്‍സി ജോസഫ് വരമ്പത്ത്. ട്രാക്ക് 4- ശ്രീകാര്‍ത്തിയേകന്‍- കുമരകം വേമ്പനാട്ട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയില്‍.
തേര്‍ഡ് ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് 13-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 16-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 14-ാമത് എത്തിയ വള്ളം. ട്രാക്ക് 4- 15-ാമത് എത്തിയ വള്ളം.
സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- 10-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 11-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 12-ാമത് എത്തിയ വള്ളം. ട്രാക്ക് 4- ഒമ്പതാമത് എത്തിയ വള്ളം.
ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- അഞ്ചാമത് എത്തിയ വള്ളം. ട്രാക്ക് 2-ആറാമത് എത്തിയ വള്ളം. ട്രാക്ക് 3- ഏഴാമത് എത്തിയ വള്ളം. ട്രാക്ക് 4- എട്ടാമത് എത്തിയ വള്ളം.
ഫൈനല്‍: ട്രാക്ക് 1-മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 2- നാലാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 4-രണ്ടാമത് എത്തിയവള്ളം.
വെപ്പ് എ ഗ്രേഡ്
വെപ്പ് എ ഗ്രേഡ് മത്സരത്തില്‍ രണ്ട് ഹീറ്റ്‌സ് മത്സരങ്ങളാണുള്ളത്. ഹീറ്റ്‌സ് മത്സരങ്ങള്‍ രാവിലെയും ഫൈനല്‍ ഉച്ചകഴിഞ്ഞും നടക്കും. ഹീറ്റ്‌സില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- പുളിക്കത്ര ഷോട്ട്, ആര്‍പ്പൂക്കര ബോട്ട് ക്ലബ്, ആദം പുളിക്കത്ര മാലിയില്‍. ട്രാക്ക് 2- ചെത്തിക്കാടന്‍, ന്യൂ ബോംബെ എന്റെ കുട്ടനാട് ഫൗണ്ടേഷന്‍, തോമസ് ജേക്കബ് ചെത്തിക്കാട്ട്. ട്രാക്ക് 3-മണലി, കുമരകം സമുദ്ര ബ്രദേഴ്‌സ്, അഭിലാഷ് രാജ് തോട്ടുപുറം. ട്രാക്ക് 4-പുന്നത്ര വെങ്ങാഴി, തൃശൂര്‍ ടൗണ്‍ ബോട്ട് ക്ലബ്, ബിജു വര്‍ഗീസ്.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- പട്ടേരി പുരയ്ക്കല്‍, കൊടുപ്പുന്ന കെ.ബി.സി., ജോര്‍ജ് ജോസഫ് മാമ്പ്രായില്‍. ട്രാക്ക് 2-ജയ് ഷോട്ട് മാലിയില്‍ പുളിക്കിത്തറ, കിടങ്ങറ വില്ലേജ് ബോട്ട് ക്ലബ്, ജോബി ദേവി ആറ്റുചിറയില്‍. ട്രാക്ക് 3-ആശ പുളിക്കക്കളം, ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ്, കുര്യന്‍ ജോസഫ് മണതറ. ട്രാക്ക് 4- അമ്പലക്കടവന്‍, കോട്ടയം ഒളശ ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ജോഷി സിറിയക് കിഴക്കേ പറമ്പില്‍. ട്രാക്ക് 5(ഔട്ടര്‍ ട്രാക്ക്) - കോട്ടപ്പറമ്പന്‍, നിരണം തോട്ടടി കാല്‍വറി ബോട്ട് ക്ലബ്, ദിലീപ് ദാനപ്പന്‍ പുത്തന്‍വേലില്‍.
ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് നാലാമത് എത്തിയ വള്ളം. ട്രാക്ക് 2- രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക 4- മൂന്നാമത് എത്തിയ വള്ളം.
വെപ്പ് ബി ഗ്രേഡ്
വെപ്പ് ബി ഗ്രേഡില്‍ മൊത്തം ആറു വള്ളങ്ങള്‍ രണ്ടു ഹീറ്റ്‌സുകളിലായി മത്സരിക്കും. ഹീറ്റ്‌സ് മത്സരങ്ങള്‍ രാവിലെ നടക്കും. മൂന്നു ട്രാക്കുകളിലായി മൂന്നുവള്ളങ്ങള്‍ വീതം ഹീറ്റ്‌സില്‍ മത്സരിക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിടും. ഉച്ചയ്ക്കു ശേഷം നടക്കുന്ന ഫൈനലില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത നാലു വള്ളങ്ങള്‍ മത്സരിക്കും.
ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 2- വേണുഗോപാല്‍, ചെമ്പുംപുറം ജനനി ബോട്ട് ക്ലബ്, എം. സുരേഷ് രാജു ഭവന്‍. ട്രാക്ക് 3- പനയക്കഴിപ്പ്, കുമ്മനം ബോട്ട് ക്ലബ്, എം.എ. കുഞ്ഞുമോന്‍ മാളിയേയ്ക്കല്‍. ട്രാക്ക് 4-എബ്രഹാം മൂന്നു തൈയ്ക്കല്‍, കുമരകം സൗഹൃദയ ബോട്ട് ക്ലബ്, കെ.എസ്. ലാല്‍ ശങ്കര്‍ കളത്തില്‍.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 2- ഉദയംപറമ്പ്, ചെമ്പുംപുറം നവഭാരതി ബോട്ട് ക്ലബ്, സനില്‍കുമാര്‍ പത്തിച്ചിറ. ട്രാക്ക് 3- ചിറമേല്‍ തോട്ടുകടവന്‍, കൈനകരി കുട്ടമംഗലം ന്യൂ ട്രോപ്‌സ് ബോട്ട് ക്ലബ്, പി.ആര്‍. രതീഷ് ഭദ്രാലയം. ട്രാക്ക് 4- പുന്നത്ര പുരയ്ക്കല്‍, ചേന്നംകരി ദൃശ്യ ബോട്ട് ക്ലബ്, പി.ആര്‍. രാഹുല്‍ പുത്തന്‍പറമ്പ്.
ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് നാലാമത് എത്തിയ വള്ളം. ട്രാക്ക് 2- മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക 4- രണ്ടാമത് എത്തിയ വള്ളം.
ഇരുട്ടുകുത്തി എ ഗ്രേഡ്
ഇരുട്ടികുത്തി എ ഗ്രേഡില്‍ അഞ്ചു വള്ളങ്ങള്‍ രാവിലെ നടക്കുന്ന ഹീറ്റ്‌സില്‍ മത്സരിക്കും. ഇതില്‍നിന്ന് കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത നാലു വള്ളങ്ങള്‍ ഉച്ചകഴിഞ്ഞു നടക്കുന്ന ഫൈനലില്‍ മാറ്റുരയ്ക്കും.
ഹീറ്റ്‌സ്: ട്രാക്ക് 1-മൂന്നുതൈക്കല്‍, തൃശൂര്‍ വടക്കന്‍ ബ്രദേഴ്‌സ്, എയ്ഡന്‍ കോശി മൂന്നുതൈക്കല്‍. ട്രാക്ക് 2- ഡായി നമ്പര്‍ 1, യുവദീപ്തി ബോട്ട് ക്ലബ് കൈനകരി, ഷിനുക്കുട്ടന്‍ ജോസഫ് കായലിപറമ്പ്. ട്രാക്ക് 3- മാമ്മൂടന്‍-കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ് കരുമാടി, കെ. അപ്പു കരുണാലയം. ട്രാക്ക് 4-തുരുത്തിത്തറ, കൊച്ചി താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്, റ്റി.എ. കുരുവിള തുരുത്തിത്തറ. ട്രാക്ക് 5- പടക്കുതിര, അരൂര്‍ കോട്ടപ്പുറം ബോട്ട് ക്ലബ്, അലക്‌സാണ്ടര്‍ അറക്കപ്പറമ്പില്‍.
ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 2- ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 3-മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 4- നാലാമത് എത്തിയ വള്ളം.
ഇരുട്ടുകുത്തി ബി ഗ്രേഡ്
ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ അഞ്ചു ഹീറ്റ്‌സുകളിലായി 25 വള്ളങ്ങള്‍ മത്സരിക്കും. ഹീറ്റ്‌സ് മത്സരങ്ങള്‍ രാവിലെയും ഫൈനല്‍ ഉച്ചകഴിഞ്ഞും നടക്കും. അഞ്ചു ഹീറ്റ്‌സില്‍നിന്നു ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത നാലു വള്ളം ഫൈനലില്‍ മത്സരിക്കും.
ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- സെന്റ് ആന്റണീസ്, എറണാകുളം മൂത്തകുന്നം ഒരുമ ബോട്ട് ക്ലബ്, സി.എം. ജെയ്‌സണ്‍ ചാലമനമ്മല്‍. ട്രാക്ക് 2- താണിയന്‍, കുമരകം പ്രതിഭാ ബോട്ട് ക്ലബ്, എം.ജി. അജീഷ് മേലെക്കര. ട്രാക്ക് 3- പുത്തന്‍ പറമ്പന്‍, എറണാകുളം ഉദയംപേരൂര്‍ ബോട്ട് ക്ലബ്, കെ.എസ്. മധു കൊച്ചുവീട്ടില്‍. ട്രാക്ക് 4-സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 2, കരുമാടി സീനിയേഴ്‌സ് ജൂനിയേഴ്‌സ് എല്ലോറ ബോട്ട് ക്ലബ്, എം.ജി. ശശി മണലാറ്റിന്‍ചിറ. ട്രാക്ക് 5- ശ്രീഭദ്ര, കളര്‍കോട് ശിവശക്തി ബോട്ട് ക്ലബ്, റ്റി. ജയചന്ദ്രന്‍ ചെമ്പുംതറ.
രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-മയില്‍ വാഹനന്‍, ചേപ്പനം ബോട്ട് ക്ലബ്, എന്‍.എസ്. ഷൈജു മടത്തിപ്പറമ്പില്‍. ട്രാക്ക് 2- തുരുത്തിപ്പുറം, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്, അനു ഇട്ടിത്തറ. ട്രാക്ക് 3- സെന്റ് ജോസഫ്, വാടാനപ്പള്ളി ബ്രദേഴ്‌സ് ക്ലബ്, കെ.ആര്‍. സജീഷ് കലാനിവാത്തി. ട്രാക്ക് 4-വടക്കുംനാഥന്‍, തൃശൂര്‍ വടക്കുംനാഥന്‍ ബോട്ട് ക്ലബ്, അര്‍ജുനന്‍ ചക്കേരി. ട്രാക്ക് 5- ജി.എം.എസ്., മടപ്ലാത്തുരുത്ത് മലര്‍വാടി ബോട്ട് ക്ലബ്, വി.എസ്. രൂപേഷ് വേങ്ങാട്.
മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ഡാനിയേല്‍, കുമ്മനം ബോട്ട് ക്ലബ്, ശാലിനി ബാബു ശരത് ഭവന്‍. ട്രാക്ക് 2-കുന്നത്ത് പറമ്പന്‍, കുമരകം സെന്‍ട്രല്‍ ബോട്ട് ക്ലബ്, ബി. അബിന്‍ ഈഴേക്കാവില്‍. ട്രാക്ക് 3-ശ്രീ പാര്‍ത്ഥസാരഥി, മരട് ശ്രീഭദ്രാ ബോട്ട് ക്ലബ്, എം.എം. മനേഷ് മണിയന്‍തറ. ട്രാക്ക് 4- ശ്രീ മുത്തപ്പന്‍, മാന്നാര്‍ മേല്‍പ്പാടം ബോട്ട് ക്ലബ്, വിനു ജോണ്‍ ജോളിഭവന്‍. ട്രാക്ക് 5-കുറുപ്പ് പറമ്പന്‍, ചേന്നംകരി കാരുണ്യ ബോട്ട് ക്ലബ്, ബിനോയ് ദേവസ്യ മണപ്രാംപള്ളിക്കളം.
നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-ഹനുമാന്‍ നമ്പര്‍ 1, എറണാകുളം ചേപ്പനം ലയണ്‍സ് ബോട്ട് ക്ലബ്, മുകേഷ് രാഘവപറമ്പത്ത്. ട്രാക്ക് 2- ശരവണന്‍, ഞാറയ്ക്കല്‍ പിറവി ബോട്ട് ക്ലബ്, എ.എസ്. സനീഷ് അറക്കേത്തറ. ട്രാക്ക് 3- ഹനുമാന്‍ നമ്പര്‍ 2, എറണാകുളം ചേപ്പനം ലയണ്‍സ് ബോട്ട് ക്ലബ്, മുകേഷ് രാഘവപറമ്പത്ത്. ട്രാക്ക് 4-സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, എറണാകുളം ഗോതുരുത്ത് ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഫാ. ടോം രാജേഷ്. ട്രാക്ക് 5- കാശിനാഥന്‍, കോട്ടയം കിളിരൂര്‍ എ.ബി.സി. ബോട്ട് ക്ലബ്, ലിജോയ് കുര്യന്‍ മുപ്പതില്‍.
അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-ജിബി തട്ടകന്‍, എറണാകുളം മൂത്തകുന്നം ഒരുമ ബോട്ട് ക്ലബ്, സി.റ്റി. ടോംസണ്‍ ചാലാമനമ്മല്‍. ട്രാക്ക് 2-ശ്രീമുരുകന്‍, വൈറ്റില തൈക്കൂടം ബോട്ട് ക്ലബ്, കെ.ജി. രദുല്‍കൃഷ്ണന്‍ കൊച്ചുകുളങ്ങേത്ത്. ട്രാക്ക് 3-ജലറാണി, കരുമാടി ജയകേരള, എന്‍.എം. രാഗേഷ്. ട്രാക്ക് 4-ചെറിയ പണ്ഡിതന്‍, അരൂര്‍ കോട്ടപ്പുറം ബോട്ട് ക്ലബ്, അനില്‍കുമാര്‍ മുരിക്കുംതറ. ട്രാക്ക് 5-വലിയ പണ്ഡിതന്‍-തൃപ്പൂണിത്തുറ എരൂര്‍ അന്തിമഹാകാളന്‍ ബോട്ട് ക്ലബ്, സി.എസ്. രഞ്ജിത്ത് ചങ്ങാടിപറമ്പില്‍.
ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 2- നാലാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 4- മൂന്നാമത് എത്തിയ വള്ളം.
ചുരുളന്‍
ചുരുളന്‍ മത്സരത്തില്‍ മൂന്നു വള്ളങ്ങള്‍ മാത്രം ഉള്ളതിനാല്‍ ഫൈനലാണിത്. ഉച്ചകഴിഞ്ഞാണ് മത്സരം നടക്കുക. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം.
ഫൈനല്‍: ട്രാക്ക് 2- വേലങ്ങാടന്‍, കുമരകം എന്‍.ബി.സി., പ്രശാന്ത് നാടുവത്ര. ട്രാക്ക് 3-കോടിമാത, എരമല്ലൂര്‍ കാക്കത്തുരുത്ത് യുവജനവേദി ബോട്ട് ക്ലബ്, രാജേഷ് വേലിയ്ക്കകത്ത്. ട്രാക്ക് 4-വേങ്ങല്‍ പുത്തന്‍ വീടന്‍, തലവടി ബോട്ട് ക്ലബ്, രൂപേഷ് പുല്ലാടി പറമ്പന്‍.
തെക്കനോടി വനിത (കെട്ട് വള്ളം)
മൂന്നു വള്ളങ്ങള്‍ മത്സരിക്കുന്ന ഫൈനല്‍ ഉച്ചകഴിഞ്ഞ് നടക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം.
ഫൈനല്‍: ട്രാക്ക് 2- കമ്പിനി, പുന്നമട ഫ്രണ്ട്‌സ് വനിത ബോട്ട് ക്ലബ്, ജനിത ഷാജി വൈക്കത്ത്കാരന്‍ ചിറ. ട്രാക്ക് 3-ചെല്ലിക്കാടന്‍, ചെറുതന ശ്രീവത്സം വനിത ബോട്ട് ക്ലബ്, രജിതാ ഷാജി ബിനുഭവനം. ട്രാക്ക് 4- കാട്ടില്‍ തെക്ക്, കുമരകം വിന്നേഴ്‌സ് വനിത ബോട്ട് ക്ലബ്, ഷീബ ജോസ് പള്ളിച്ചിറയില്‍.
തെക്കനോടി വനിത (തറ വള്ളം)
മൂന്നു വള്ളങ്ങള്‍ മത്സരിക്കുന്ന ഫൈനല്‍ ഉച്ചകഴിഞ്ഞ് നടക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം.
ഫൈനല്‍: ട്രാക്ക് 2-കാട്ടില്‍ തെക്കേതില്‍, കരുമാടി ഐശ്വര്യ ബോട്ട് ക്ലബ്, അനീഷ രാജേന്ദ്രന്‍ പുതുവല്‍. ട്രാക്ക് 3-സാരഥി, ആലപ്പുഴ പുത്തൂരാന്‍സ് ബോട്ട് ക്ലബ്, ട്രീസ മേരി ആന്റണി പുത്തൂരാന്‍. ട്രാക്ക് 4-ദേവസ്, ആലപ്പുഴ സംഗീത ബോട്ട് ക്ലബ്, ശകുന്തള കൂട്ടുങ്കേരിച്ചിറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."