പുന്നപ്രയില്‍ തടിലോറികള്‍ മറിയുന്നത് പതിവാകുന്നു
അമ്പലപ്പുഴ: ദേശീയപാതയില്‍ കപ്പക്കട ജങ്ഷനില്‍ തടി ലോറിമറിയുന്ന സംഭവം പതിവാകുന്നു. ദേശീയപാതയുടെ വശങ്ങളിലെ ഉയരവ്യത്യാസമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
അമിതഭാരം കയറ്റിവരുന്ന ലോറി മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനോ നിര്‍ത്തിയിടാനോ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.റോഡിന്റെ വശങ്ങള്‍ കുത്തനെയുള്ള കിടപ്പുമൂലം വാഹനങ്ങള്‍ നിയന്ത്രണം തെറ്റി മറിയാന്‍ ഇടയാക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ തെക്കുനിന്നും വടക്കോട്ടുവരുകയായിരുന്ന തടികയറ്റിവന്ന ലോറി റോഡരികിലേക്ക് ഒതുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.
തലകീഴായി മറിഞ്ഞ ലോറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു മുന്‍പ് പലതവണ തടികയറ്റി വന്ന ലോറി ഇതേ ഭാഗത്തു മറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. കൂടാതെ കണ്ടയ്‌നര്‍ ലോറി തിരിക്കുന്നതിനിടയില്‍ റോഡിന്റെ ഉയരവ്യത്യാസം വാഹനത്തിന്റെ അടിഭാഗം തറയില്‍ ഇടിച്ചുകുടിങ്ങികിടന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഇത് മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."